ആഗേള പവര്‍ സിറ്റി സൂചികയില്‍ ദുബൈ എട്ടാമത്
ദുബൈ: ആഗോള പവര്‍ സിറ്റി ഇന്‍ഡക്‌സ് (ജിപിസിഐ) 2024ല്‍ ആഗോളതലത്തില്‍ എട്ടാം സ്ഥാനവും മിഡില്‍ ഈസ്റ്റിലെ ഒന്നാം സ്ഥാനവും നേടി ദുബൈ. തുടര്‍ച്ചയായ രണ്ടാം വര്‍ഷമാണ് ദുബൈ ഈ റാങ്കിംഗ് നിലനിര്‍ത്തുന്നത്.
ജപ്പാനിലെ മോറി മെമ്മോറിയല്‍ ഫൗണ്ടേഷന്‍ വര്‍ഷം തോറും പുറത്തിറക്കുന്ന സൂചിക, നവീകരണത്തിലും സാമ്പത്തിക വളര്‍ച്ചയിലും ആഗോള കണക്റ്റിവിറ്റിയിലും ദുബൈയുടെ നേതൃത്വത്തെ എടുത്തുകാണിക്കുന്നു. ബിസിനസ്, പ്രതിഭ, നിക്ഷേപം എന്നിവയുടെ ആഗോള കേന്ദ്രമെന്ന നിലയിലുള്ള പദവി ഉറപ്പിച്ചുകൊണ്ട് ആദ്യ 10ല്‍ ഇടം നേടിയ മിഡില്‍ ഈസ്റ്റിലെ ഏക നഗരവും ദുബൈയാണ്.
ആധുനിക അടിസ്ഥാന സൗകര്യങ്ങള്‍, നവീകരണത്തെ പ്രോത്സാഹിപ്പിക്കുന്ന പുരോഗമന നിയമങ്ങള്‍, സഹകരണവും വളര്‍ച്ചയും പ്രോത്സാഹിപ്പിക്കുന്ന ശക്തമായ പൊതുസ്വകാര്യ പങ്കാളിത്തം എന്നിവയാണ് നഗരത്തിന്റെ വിജയത്തിന് കാരണം.
ആളുകളെ ആകര്‍ഷിക്കാനുള്ള കഴിവ്, നിക്ഷേപങ്ങള്‍, ബിസിനസ്സുകള്‍ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഏജഇക നഗരങ്ങളെ വിലയിരുത്തുന്നത്. ആറു പ്രധാന ഘടകങ്ങളെ വിലയിരുത്തിയാണ് സൂചിക തയ്യാറാക്കുന്നത്. സമ്പദ്‌വ്യവസ്ഥ, ഗവേഷണവും വികസനവും, സാംസ്‌കാരിക ഇടപെടല്‍, ജീവിതക്ഷമത, പരിസ്ഥിതി, പ്രവേശനക്ഷമത എന്നിവയാണവ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."