അസ്മി സ്കൂൾ ഓഫ് പാരന്റിങ് 2024-25 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
അസ്മി സ്കൂളുകളിലെ വിദ്യാർത്ഥികൾക്ക് ഗുണനിലവാരമുള്ള പിന്തുണ സംവിധാനം നൽകാനും പഠനത്തിൽ തുണയാകുന്നതിനും വേണ്ടി രക്ഷിതാക്കൾക്ക് മാർഗ്ഗനിർദേശം നൽകുക എന്ന ലക്ഷ്യത്തോടെ അസോസിയേഷൻ ഓഫ് സമസ്ത മൈനോറിറ്റി ഇൻസ്റ്റിറ്റ്യൂഷൻ അസ്മി നടപ്പിലാക്കി വരുന്ന പദ്ധതിയാണ് അസ്മി സ്കൂൾ ഓഫ് പാരന്റിങ്.
34 സ്ഥാപനങ്ങളിൽ നിന്നായി രജിസ്റ്റർ ചെയ്ത 677 രക്ഷിതാക്കളിൽ നിന്നും 558 പേർ പരീക്ഷയെഴുതിയതിൽ 534 പേർ വിജയിച്ചു.നാഷണൽ ഇംഗ്ലീഷ് മീഡിയം ഹയർ സെക്കൻഡറി സ്കൂളിലെ സഹല ഒന്നാം റാങ്കിന് അർഹയായി. വള്ളിയാട് വഹദാ ഇസ്ലാമിക് പ്രീ സ്കൂളിലെ ഷഹല യാസ്മിൻ, മുതുതല ലിറ്റിൽ ബി ഇസ്ലാമിക് ഇംഗ്ലീഷ് സ്കൂളിലെ മുബഷിറ എന്നിവർ രണ്ടാം സ്ഥാനം പങ്കിട്ടു.
കരുവൻതുരുത്തി തർബിയത്തുൽ ഉലൂം ഇസ്ലാമിക് പ്രൈമറി സ്കൂളിലെ മഹ്സൂഫ നിഷ ഈയാട് അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ഹൗല എന്നിവർ മൂന്നാം റാങ്കിന് അർഹരായി.
അസ്മി ജനറൽ കൺവീനർ ഹാജി പി കെ മുഹമ്മദ് ഫലപ്രഖ്യാപനം നടത്തിയ ചടങ്ങിൽ സ്കൂൾ ഓഫ് പാരന്റിങ് കൺവീനർമാരായ സലീം എടക്കര, സലാം ഫറോക്ക് അഡ്മിനിസ്ട്രേറ്റീവ് ഡയറക്ടർ പി പി സി മുഹമ്മദ് ഓഫീസ് ചുമതല വഹിക്കുന്ന അബൂബക്കർ മുഹമ്മദ് ഹാബീൽ ദാരിമി എന്നിവർ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."