HOME
DETAILS

'വാരിക്കൂട്ടണം, എല്ലാ സാധനങ്ങളും'; പ്രതീക്ഷയായി ഐ.സി.യുവില്‍ നിന്ന് ഉമ തോമസിന്റെ കുറിപ്പ്

  
January 04 2025 | 07:01 AM

mla-uma-thomas-accident-recovery

കൊച്ചി: ആശുപത്രിയിലെ ഐ.സി.യുവില്‍ നിന്ന് പ്രതീക്ഷയായി ഉമ തോമസിന്റെ കുറിപ്പ്. എംഎല്‍എ സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പാണ് പുറത്തുവന്നത്.

പാലാരിവട്ടം പൈപ്പ്‌ലൈന്‍ ജങ്ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടകവീട്ടിലാണ് ഉമയും മക്കളും താമസിച്ചിരുന്നത്. അറ്റകുറ്റപ്പണികള്‍ക്കു ശേഷം സ്വന്തം വീട്ടിലേക്ക് മാറാനിരിക്കുമ്പോഴായിരുന്നു അപകടം നടന്നത്. വീട്ടിലേക്കു മാറുമ്പോള്‍ ചെയ്യേണ്ട കാര്യങ്ങളെക്കുറിച്ച് ഓര്‍മിപ്പിച്ചാണു കുറിപ്പെഴുതിയത്.

വാടക വീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറില്‍ കുറിച്ചിട്ടുണ്ട്. എക്‌സര്‍സൈസിന്റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. 

കലൂര്‍ സ്റ്റേഡിയത്തില്‍ നടന്ന പരിപാടിക്കിടെ വീണു പരുക്കേറ്റ് റിനൈ മെഡിസിറ്റി ആശുപത്രിയില്‍ കഴിയുന്ന ഉമ ഇന്നലെ കിടക്കയില്‍ നിന്നും എഴുന്നേറ്റിരുന്നിരുന്നു. 2 ദിവസത്തിനകം വെന്റിലേറ്റര്‍ സഹായം ഒഴിവാക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ ദിവസം പുതുവര്‍ഷ ദിനത്തില്‍ പതിഞ്ഞ ശബ്ദത്തില്‍ ഉമ തോമസ് മക്കളോട് ആശംസകളറിയിച്ചിരുന്നു. 

ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ലക്ഷ്യമിട്ട് ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ കലൂര്‍ സ്‌റ്റേഡിയത്തില്‍ മൃദഗനാദമെന്ന പേരില്‍ അവതരിപ്പിച്ച ഭരതനാട്യ പരിപാടിയില്‍ പങ്കെടുക്കാനെത്തയപ്പോഴാണ് വി.ഐ.പി ഗ്യാലറിയില്‍ നിന്ന് വീണ് ഉമ തോമസ് എം.എല്‍.എയ്ക്ക് ഗുരുതര പരുക്കേറ്റേത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെലഗ്രാം വഴി ഓൺലൈൻ ട്രേഡിങ് തട്ടിപ്പ്; രണ്ട് യുവാക്കള്‍ പിടിയിൽ

Kerala
  •  2 days ago
No Image

ശബരിമല തീർഥാടകർ സഞ്ചരിച്ചിരുന്ന മിനിബസ് നിയന്ത്രണം തെറ്റി മറിഞ്ഞു, ഒരാൾ മരിച്ചു

Kerala
  •  2 days ago
No Image

കലോത്സവ വേദിയിൽ ഡ്രോൺ പറത്താൻ അനുവദിക്കില്ല; 'സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾ വിവേചനം നേരിടരുത്';  മന്ത്രി വി.ശിവൻകുട്ടി

Kerala
  •  2 days ago
No Image

ഭരണത്തിൽ ബിജെപി സർക്കാരും കോൺ​ഗ്രസ് സർക്കാരും തമ്മിലുള്ള വ്യത്യാസമെന്ത്? വിദ്യാർത്ഥികളോട് പ്രതികരിച്ച് രാഹുൽ ഗാന്ധി

National
  •  2 days ago
No Image

നിയമസഭാ സമ്മേളനം ജനുവരി 17ന് തുടങ്ങും, സംസ്ഥാന ബജറ്റ് ഫെബ്രുവരി 7ന് 

Kerala
  •  2 days ago
No Image

എം.കെ. സ്റ്റാലിന്‍ പങ്കെടുത്ത പരിപാടിയില്‍ കറുപ്പിന് വിലക്ക്; കറുത്ത ഷാളും ബാഗും കുടകളും ഒഴിവാക്കി

National
  •  2 days ago
No Image

ഓറഞ്ച് ലൈനിൽ ഇന്ന് സർവിസ് ആരംഭിച്ചു; റിയാദ് മെട്രോയുടെ ആറു ലൈനുകളും പ്രവർത്തനസജ്ജം

Saudi-arabia
  •  2 days ago
No Image

'കല്‍ക്കാജിയിലെ റോഡുകള്‍ പ്രിയങ്കയുടെ കവിളുകള്‍ പോലെ മനോഹരമാക്കും'; സ്ത്രീവിരുദ്ധ പരാമര്‍ശവുമായി ബി.ജെ.പി നേതാവ്

National
  •  2 days ago
No Image

സഊദിയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ അബഹയിലേക്ക് സർവിസ് ആരംഭിച്ച് ഖത്തർ എയർവേയ്സ്

Saudi-arabia
  •  2 days ago
No Image

കോസ്റ്റ്ഗാര്‍ഡ് ഹെലിക്കോപ്റ്റര്‍ പരിശീലന പറക്കലിനിടെ തകര്‍ന്നുവീണു; മൂന്ന് മരണം

National
  •  2 days ago