ഇങ്ങനെയൊരു അടി ചരിത്രത്തിൽ നാലാം തവണ; മിച്ചൽ സ്റ്റാർക്കിനെ നിലംതൊടാതെ പറത്തി ജെയ്‌സ്വാൾ
സിഡ്‌നി: ബോർഡർ ഗവാസ്കർ ട്രോഫിയിലെ അവസാന മത്സരത്തിൽ രണ്ടാം ഇന്നിങ്സിൽ ഇന്ത്യൻ ലീഡ് നേടിക്കൊണ്ട് ബാറ്റിംഗ് തുടരുകയാണ്. മത്സരത്തിൽ ആദ്യ ഓവറിൽ നാല് ബൗണ്ടറികൾ ഉൾപ്പെടെ 16 റൺസാണ് യശ്വസി ജെയ്‌സ്വാൾ നേടിയത്. മിച്ചൽ സ്റ്റാർക്കിന്റെ ഓവറിൽ ആയിരുന്നു ജെയ്‌സ്വാൾ നാല് ഫോറുകൾ നേടിയത്. ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ നാലാം തവണയാണ് ഒരു ഇന്നിഗ്‌സിന്റെ ആദ്യ ഓവറിൽ നാല് ഫോറുകൾ പിറക്കുന്നത്.
2001ൽ നടന്ന ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിൽ മൈക്കൽ സ്ലേറ്റർ ആണ് ആദ്യമായി ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യ ഓവറിൽ നാല് ബൗണ്ടറികൾ പിറക്കുന്നത്. പിനീട് 2012ൽ നടന്ന വെസ്റ്റ് ഇൻഡീസ്-ന്യൂസിലാൻഡ് മത്സരത്തിൽ ക്രിസ് ഗെയ്‌ലും നാല് ഫോറുകൾ നേടി. പിന്നീട് 10 വർഷങ്ങൾക്ക് ശേഷം ഓസ്‌ട്രേലിയ-ഇംഗ്ലണ്ട് മത്സരത്തിലും ആദ്യ ഓവറിൽ നാല് ബൗണ്ടറികൾ പിറവിയെടുത്തു. ദിമുത് കരുണരത്‌നെ മൂന്ന് ഫോറുകളും പാത്തും നിസ്സങ്ക ഒരു ഫോറുമാണ് നേടിയത്.
ഒന്നാം ഇന്നിഗ്‌സിൽ ഓസ്‌ട്രേലിയ 181 റൺസിനാണ് പുറത്തായത്. ഇന്ത്യൻ ബൗളിംഗ് നിരയിൽ പ്രസീദ് കൃഷ്ണ, മുഹമ്മദ് സിറാജ് എന്നിവർ മൂന്ന് വിക്കറ്റും ജസ്പ്രീത് ബുംറ, നിതീഷ് കുമാർ റെഡ്ഢി എന്നിവർ രണ്ട് വിക്കറ്റുകളും വീഴ്ത്തി. ഓസ്‌ട്രേലിയക്കായി ബ്യൂ വെബ്‌സ്റ്റർ അർദ്ധ സെഞ്ച്വറി നേടി. 105 പന്തിൽ 57 റൺസാണ് താരം നേടിയത്. സ്റ്റീവ് സ്മിത്ത് 57 പന്തിൽ 33 റൺസും നേടി.
ആദ്യ ഇന്നിംഗ്‌സിൽ ഇന്ത്യ 185 റൺസാണ് നേടിയത്. ഇന്ത്യൻ ബാറ്റിംഗ് നിരയിൽ റിഷബ് പന്ത് 98 പന്തിൽ 40 റൺസും രവീന്ദ്ര ജഡേജ 95 പന്തിൽ 26 റൺസും ജസ്പ്രീത് ബുംറ 17 പന്തിൽ 22 റൺസും നേടി. ഓസ്‌ട്രേലിയൻ ബൗളിങ്ങിൽ സ്കോട്ട് ബോളണ്ട് നാല് വിക്കറ്റുകളും മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകളും നേടി തകർപ്പൻ പ്രകടനമാണ് നടത്തിയത്. പാറ്റ് കമ്മിൻസ് രണ്ട് വിക്കറ്റും നഥാൻ ലിയോൺ ഒരു വിക്കറ്റും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."