ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ഗോവയിൽ നിന്ന്
പാലക്കാട്: വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി. ആറ് ദിവസത്തെ തിരിച്ചിലിനൊടുവിൽ ഗോവയിൽ നിന്നാണ് പെൺകുട്ടിയെ കണ്ടെത്തിയത്. പെൺകുട്ടി ഗോവ പൊലിസ് കസ്റ്റഡിയിലെടുത്തു. വിനോദ സഞ്ചാരികളായ മലയാളികളാണ് കുട്ടിയെ കണ്ടെത്തിയത്.
ഡിസംബർ 30 ന് രാവിലെയാണ് 15 കാരിയെ കാണാതായത്. വീട്ടിൽ നിന്ന് ട്യൂഷന് പോയ പെൺകുട്ടി കൂട്ടുകാരെ തെറ്റിദ്ധരിപ്പിച്ച് ബന്ധുവീട്ടിലേക്ക് എന്ന വ്യാജേന പോവുകയായിരുന്നു. കൂട്ടുകാരികളുടെ മുന്നിൽ വച്ച് തന്നെ വസ്ത്രം മാറി മുഖമടക്കം മറച്ച് ബുർഖ ധരിച്ചാണ് പെൺകുട്ടി പോയത്. പെൺകുട്ടി സ്കൂളിലെത്താത്ത വിവരം അധ്യാപകർ അറിയിച്ചത് അനുസരിച്ച് മാതാപിതാക്കൾ പൊലിസിൽ അറിയിച്ചെങ്കിലും, കണ്ടെത്താനായില്ല. പെൺകുട്ടിയുടെ വസ്ത്രമായിരുന്നു പ്രധാന വെല്ലുവിളി. അതേസമയം പെൺകുട്ടി പട്ടാമ്പി റെയിൽവെ സ്റ്റേഷനിൽ എത്തിയെന്നത് ഏറെക്കുറെ സ്ഥിരീകരിച്ചിരുന്നു. ഷൊർണൂർ മുതൽ തിരുവനന്തപുരം വരെ അന്വേഷണം നടത്തി സിസിടിവി ദൃശ്യങ്ങളെല്ലാം ശേഖരിച്ചിട്ടും പൊലിസിന് വിവരങ്ങളൊന്നും കിട്ടിയിരുന്നില്ല. കുട്ടിയുടെ കയ്യിൽ മൊബൈൽ ഫോൺ ഇല്ലെന്നതും കേസന്വേഷണത്തിന് വെല്ലുവിളിയായി.
A 15-year-old boy from Vallapuzha, Kerala, who went missing six days ago, has been found safe in Goa, bringing relief to his family and search teams.
ജില്ലാ പൊലിസ് മേധാവിയുടെ മേൽനോട്ടത്തിൽ രണ്ട് ഡിവൈഎസ്പിമാർ, സിഐമാർ, എസ്ഐമാർ എന്നിവരടങ്ങുന്ന 36 അംഗ സംഘം അഞ്ച് ടീമുകളായാണ് കേസ് അന്വേഷിച്ചത്. ഈ നിർണായക ഘട്ടത്തിലാണ് ട്രെയിനിലെ സഹ യാത്രക്കാരന്റെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിന്റെ രേഖാ ചിത്രം പുറത്തുവിട്ടത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."