ഗള്‍ഫ് കപ്പ് ഫൈനല്‍ ഇന്ന്; ഒമാന്‍ ബഹ്റൈനെ നേരിടും
കുവൈത്ത് സിറ്റി: മനാമ: 26-ാമത് ഗള്‍ഫ് കപ്പ് ഫൈനലില്‍ ശനിയാഴ്ച ബഹ്റൈന്‍ ഒമാനെ നേരിടും. വൈകീട്ട് ഏഴിന് കുവൈത്ത് ജാബിര്‍ അല്‍ അഹമ്മദ് അന്താരാഷ്ട്ര സ്റ്റേഡിയത്തിലാണ് ഫൈനല്‍ നടക്കുന്നത്. ചൊവ്വാഴ്ച നടന്ന ആദ്യ സെമി ഫൈനലില്‍ സഊദി അറേബ്യയെ തറപറ്റിച്ചാണ് ഒമാന്‍ ഫൈനലിലെത്തിയത്. ആതിഥേയരായ കുവൈത്തിനെ ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബഹ്റൈന്‍ കലാശക്കളിക്ക് യോഗ്യത നേടിയത്.
52ാം മിനിറ്റില്‍ മെഹ്ദി അബ്ദുല്‍ ചുവപ്പ് കാര്‍ഡ് ലഭിച്ചത് ബഹ്റൈനു തിരിച്ചടിയാകുമെന്ന് പ്രതീക്ഷിച്ചെങ്കിലും കണക്കുകൂട്ടലുകളെല്ലാം തകര്‍ത്ത് 75ാം മിനിറ്റില്‍ മുഹമ്മദ് മര്‍ഹൂം ബഹ്റൈനായി ഗോള്‍ നേടി. ഫൈനലില്‍ വിജയിക്കാനായാല്‍ ഇത് ബഹ്റൈന്റെ രണ്ടാം ഗള്‍ഫ് കപ്പാകും. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ സിറിയയോട് അപ്രതീക്ഷിത തോല്‍വി വഴങ്ങിയെങ്കിലും കെട്ടുറപ്പിന്റെ കാര്യത്തില്‍ ബഹ്റൈന്‍ മികച്ചുനില്ക്കുന്നു.
ഇതിനുമുമ്പ് ഒമാന്‍ രണ്ടു തവണ ഗള്‍ഫ് കപ്പ് കിരീടം നേടിയിട്ടുണ്ട്. ഒരു കളിയും തോല്‍ക്കാതെയുള്ള ഒമാന്റെ കുതിപ്പ് അവര്‍ക്കൊരു മുന്‍തൂക്കം നല്‍കുന്നുണ്ട്.
സെമി ഫൈനലില്‍ സഊദി അറേബ്യയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഒമാന്‍ ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തില്‍ ഒമാനിന് വേണ്ടി അര്‍ഷാദ് അല്‍ അലവി(74), അലി അല്‍ ബുസൈദി(85) എന്നിവരാണ് ഗോളുകള്‍ നേടിയത്. മുഹമ്മദ് കണ്ണോ(87 ) ആണ് സഊദി അറേബ്യക്ക് വേണ്ടി ലക്ഷ്യം കണ്ടത്. മത്സരത്തില്‍ ഇയു ടീമുകളിലെയും ഓരോ താരങ്ങള്‍ ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഒമാന്‍ താരം അല്‍ മന്ദര്‍ റാബിയ സെയ്ദ് അല്‍ അലവി മത്സരത്തിന്റെ 34ാം മിനിറ്റില്‍ റെഡ് കാര്‍ഡ് കണ്ട് പുറത്തായപ്പോള്‍ സഊദി ഇഞ്ചുറി ടൈമില്‍ അബ്ദുല്ല ഹവ്സാവിയും ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായി.
സെമി ഫൈനലിലെ മറ്റൊരു മത്സരത്തില്‍ കുവൈറ്റിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തിയാണ് ബഹറിന്‍ കലാശപോരാട്ടത്തിനു യോഗ്യത നേടിയത്. മത്സരത്തില്‍ ബഹറിന്‍ വേണ്ടി മുഹമ്മദ് മര്‍ഹൂണ്‍ ആണ് ബഹറിന്റെ വിജയഗോള്‍ നേടിയത്. മത്സരത്തിന്റെ 74ാം മിനിറ്റില്‍ ആയിരുന്നു താരം ഗോള്‍ നേടിയിരുന്നത്.
മഹ്ദി അബ്ദുല്‍ ജബ്ബാര്‍ ചുവപ്പ് കാര്‍ഡ് പുറത്തായിരുന്നു. മത്സരത്തില്‍ 52ാം മിനിറ്റില്‍ ആയിരുന്നു താരം പുറത്തായത്. ബാക്കിയുള്ള സമയങ്ങളില്‍ 10 പെരുമായാണ് ബഹറിന്‍ പന്തുതട്ടിയത്. എന്നാല്‍ ഈ അവസരം കൃത്യമായി വിനിയോഗിക്കാന്‍ കുവൈറ്റിന് സാധിക്കാതെ പോവുകയായിരുന്നു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."