HOME
DETAILS

പെരിയ വിധിയിൽ ഞെട്ടി സി.പി.എം; മുൻ എം.എൽ.എ ഉൾപ്പെടെ നേതാക്കൾ ജയിലിലേക്ക്- അക്രമരാഷ്ട്രീയം ആയുധമാക്കി കോൺഗ്രസ്

  
ജലീൽ അരൂക്കുറ്റി 
January 04 2025 | 02:01 AM

CPM shocked by Periya verdict Leaders including former MLA to jail

കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ സി.പി.എമ്മിന് കനത്ത തിരിച്ചടി. രാഷ്ട്രീയ കൊലയല്ല, വ്യക്തിപരമായ വിരോധത്തിന്റെ പേരിലുള്ള കൊലപാതകം  എന്നുപറഞ്ഞ് സി.പി. എം നിസാരവൽക്കരിക്കാൻ ശ്രമിച്ച കേസിലാണ് സി.ബി.ഐ കോടതി വിധിയിൽ നേതാക്കൾ അടക്കമുള്ള പ്രതികൾ ജയിലിലേക്ക് പോകുന്നത്.  ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ ഉൾപ്പെടെ കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ 14 പേരിൽ ആറുപേർ സി.പി.എം നേതാക്കളാണ്.  ഇവർ  ശിക്ഷിക്കപ്പെട്ടതോടെ സി.പി.എം വാദം പൊളിയുകയാണ്.  

ഏത് കൊലപാതകം നടന്നാലും പാർട്ടിക്ക് ഒരു പങ്കുമില്ലെന്ന സ്ഥിരം പ്രസ്താവനയുടെ  അതേ രീതി തന്നെയാണ് പെരിയയിൽ  യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും കൊലപ്പെടുത്തിയപ്പോഴും സി.പി.എം സ്വീകരിച്ചത്.  പാർട്ടിക്ക് ഒരു 'ബന്ധവു'മില്ലാത്ത കൊലക്കേസിലാണ് ഇപ്പോൾ പാർട്ടിയുടെ ഒരു മുൻ എം.എൽ.എയും ലോക്കൽ, ഏരിയ കമ്മിറ്റി നേതാക്കളും ഉൾപ്പെടെയുള്ളവർ ശിക്ഷിക്കപ്പെട്ടിരിക്കുന്നത്. 

ഇതിനിടയിൽ അക്രമരാഷ്ടീയം ഉയർത്തി കാണിച്ചു സി.പി.എമ്മിനെതിരേ പ്രചാരണം ശക്തിപ്പെടുത്താൻ  സി.ബി.ഐ കോടതി വിധി കോൺഗ്രസിനും അവസരമൊരുക്കുകയാണ്. ഒന്ന് മുതൽ എട്ട് വരെ പ്രതികളായ പെരിയ മുൻ ലോക്കൽ കമ്മിറ്റി അംഗം എ പീതാംബരൻ ഉൾപ്പെടെയുള്ളവർക്കാണ്  ഇരട്ട ജീവപര്യന്തം. മുൻ എം.എൽ.എ  കെ.വി കുഞ്ഞിരാമൻ അടക്കം  നാല്  സി.പി.എം നേതാക്കൾക്ക് അഞ്ച് വർഷം തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.  തടവ് വിധിച്ചതോടെ ജാമ്യം ലഭിച്ചിരുന്ന കെ.വി കുഞ്ഞിരാമൻ അടക്കമുള്ള പ്രതികൾ  ജയിലിലേക്ക് പോകുകയാണ്. 

 മരിച്ച പ്രവർത്തകരുടെ ബന്ധുക്കൾക്കൊപ്പം കോൺഗ്രസ് നേതാക്കൾ മാധ്യമങ്ങൾക്ക് മുന്നിലെത്തി സി.പി.എമ്മിന്റെ കൊലപാതക രാഷ്ട്രീയത്തെ പ്രതിക്കൂട്ടിലാക്കുകയും ചെയ്തു. കോൺഗ്രസിന്റെയും യു.ഡി.എഫിന്റെയും പ്രമുഖ നേതാക്കളെല്ലാം തന്നെ വിധി ചൂണ്ടിക്കാട്ടി സി.പി.എമ്മിനെതിരേ ശക്തമായ ഭാഷയിലാണ് പ്രതികരിച്ചത്. 
അപൂർവങ്ങളിൽ അപൂർവമായ കേസ് ആയി പരിഗണിക്കാത്തതിനാലാണ് ശിക്ഷ ജീവപര്യന്തത്തിൽ ഒതുങ്ങിയത്.

മുൻ എം.എൽ.എ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾക്ക്, കൊലക്കേസിലെ രണ്ടാം പ്രതിയെ പൊലിസ് കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടുത്തി കൊണ്ടുപോയതിനാണ് ശിക്ഷ.  പത്ത് പേരെ വെറുതെവിട്ട നടപടിക്കെതിരേ  പ്രോസിക്യൂഷൻ അപ്പീൽ പോകുമെന്ന് വ്യക്തമാക്കുമ്പോൾ പ്രതികൾക്ക് വേണ്ടി സി.പി.എം കേന്ദ്രങ്ങളും മേൽക്കോടതിയെ സമീപിക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ശിക്ഷിക്കപ്പെട്ടവരെ കോടതിയിലെത്തി സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ കാണുകയും പൊലിസ് കണ്ടെത്തിയതിനപ്പുറം സി.ബി.ഐയ്ക്ക് ഒന്നും കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഈ വിധി അന്തിമമല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദൻ ഉൾപ്പെടെയുള്ള സി.പി.എം നേതാക്കൾ പ്രതികരിക്കുകയും ചെയ്തതോടെ  ശിക്ഷിക്കപ്പെവർക്കൊപ്പം പാർട്ടിയുണ്ടെന്ന സന്ദേശം വീണ്ടും ആവർത്തിക്കുകയാണ്.  


സംഭവം നടന്ന് മൂന്ന് ദിവസം കഴിഞ്ഞപ്പോൾ തന്നെ കേസ് ക്രൈംബ്രാഞ്ചിന് വിട്ട സർക്കാർ നടപടിയിൽ അതൃപ്തരായ കൃപേഷിന്റെയും ശരത്‌ലാലിന്റെയും മാതാപിതാക്കളുടെ സി.ബി.ഐ അന്വേഷണമെന്ന ആവശ്യം ഹൈക്കോടതി അംഗീകരിച്ചതോടെ കോടികൾ മുടക്കി സർക്കാർ  സുപ്രിംകോടതി വരെ പോയി. എന്നാൽ അവിടെയും അന്വേഷണം സി.ബി.ഐയ്ക്ക് വിടാനുള്ള തീരുമാനം ശരിവച്ചതോടെയാണ് സി.പി.എമ്മിന്  ആദ്യത്തെ തിരിച്ചടി നേരിട്ടത്. 


2019 മെയ് 20ന് ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചപ്പോൾ ആകെ 14 പ്രതികളായിരുന്നു  ഉണ്ടായിരുന്നത്. എന്നാൽ രണ്ട് വർഷത്തോളം നീണ്ട അന്വേഷണത്തിന് ഒടുവിൽ 2021 ഡിസംബർ മൂന്നിന്  സി.ബി.ഐ അന്വേഷണ സംഘം കൊച്ചിയിലെ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചപ്പോൾ  കെ.വി കുഞ്ഞിരാമനടക്കം 24 പ്രതികളായി വർധിക്കുകയും ഇപ്പോൾ അതിൽ 14 പേർ ശിക്ഷിക്കപ്പെട്ടിരിക്കുകയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'രാത്രിസേവനം മറ്റ് ആശുപത്രികളിലേത് പോലെയാക്കണം'; കളമശേരി മെഡിക്കൽ കോളേജിലെ നഴ്സുമാർ സമരത്തിലേക്ക്

latest
  •  2 days ago
No Image

കറന്റ് അഫയേഴ്സ്-04-01-2024

PSC/UPSC
  •  2 days ago
No Image

പുതുവർഷത്തിൽ ഉജ്ജ്വല തുടക്കത്തോടെ സിറ്റി; ഇത്തിഹാദിൽ വെസ്റ്റ്ഹാമിനെ വീഴ്ത്തി 

latest
  •  2 days ago
No Image

അമേരിക്കൻ പരമോന്നത സിവിലിയൻ ബഹുമതി നേട്ടത്തിൽ ലയണൽ മെസിയും

Football
  •  2 days ago
No Image

സീലൈനിൽ ആഘോഷങ്ങൾക്ക് തുടക്കമിട്ട് വിസിറ്റ് ഖത്തർ; ജനുവരി 27 വരെ വൈവിധ്യമാർന്ന പരിപാടികൾ

qatar
  •  2 days ago
No Image

വടക്കൻ പറവൂരിൽ യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

Kerala
  •  2 days ago
No Image

അച്ഛനും മകനും തമ്മിലുള്ള അടി പിടിച്ചുമാറ്റാൻ ശ്രമിച്ച യുവാവിനെ ആറ്റിങ്ങൽ പൊലീസ് മർദ്ദിച്ചതായി പരാതി

Kerala
  •  2 days ago
No Image

ടെക്കി അതുൽ സുഭാഷ് ആത്മഹത്യ ചെയ്‌ത സംഭവം; ഭാര്യക്കും ബന്ധുക്കൾക്കും ജാമ്യം 

National
  •  2 days ago
No Image

ആറ് ദിവസത്തെ തിരച്ചിലിനൊടുവില്‍ വല്ലപ്പുഴയിൽ നിന്ന് കാണാതായ 15 കാരിയെ കണ്ടെത്തി; കണ്ടെത്തിയത് ​ഗോവയിൽ നിന്ന്

Kerala
  •  2 days ago
No Image

മലപ്പുറത്ത് 2.1 കിലോ ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ

Kerala
  •  2 days ago