കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് വിമാനങ്ങൾ വൈകുമെന്ന് ഡൽഹി വിമാനത്താവള അധികൃതർ അറിയിച്ചു
ന്യൂഡൽഹി: ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നുള്ള നൂറിലധികം വിമാനങ്ങൾ കനത്ത മൂടൽ മഞ്ഞിനെത്തുടർന്ന് വൈകി. പുതുക്കിയ വിമാനസമയങ്ങളറിയാൻ എയർലൈൻ അധികൃതരുമായി ബന്ധപ്പെടാൻ യാത്രക്കാർക്ക് നിർദ്ദേശം നൽകി. വിമാനങ്ങൾ വൈകിയത് നിരവധി പ്രാദേശിക- അന്താരാഷ്ട്ര സർവിസുകളെ ബാധിച്ചു.
വിമാനങ്ങൾ വൈകുമെന്ന വിവരം വിമാനത്താവള അധികൃതർ എക്സിലൂടെയാണ് യാത്രക്കാരെ അറിയിച്ചത്. ഡൽഹി വിമാനത്താവളത്തിലേക്കുള്ള ദൃശ്യപരത കുറഞ്ഞുവെന്നും വിമാന സർവിസുകൾ മുടങ്ങുമെന്നും അധികൃതർ അറിയിച്ചു. സർവിസുകൾ പുനരാരംഭിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും വിമാന സർവിസുകൾ ഉടനാരംഭിക്കുമെന്നും, അതേസമയം ഇതുവരെ വിമാനങ്ങൾ വഴിതിരിച്ചുവിട്ടിട്ടില്ലെന്നും ഉദ്യോഗസ്ഥർ അറിയിച്ചു. ഡൽഹിയിലെ കുറഞ്ഞ താപനില 7 ഡിഗ്രി സെൽഷ്യസാണ്. നിരവധി യാത്രക്കാർ വിമാനത്താവളത്തിൽ തങ്ങുകയാണ്.
More than 100 flights have been delayed at the Delhi airport due to dense fog, which has reduced visibility to zero in some areas
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."