ഖത്തര്‍; ഞായറാഴ്ച ശക്തമായ കാറ്റിന് സാധ്യത
ദോഹ: വാരാന്ത്യമായ ഞായറാഴ്ച ശക്തമായ കാറ്റിന് സാധ്യതയുള്ളതായി ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. 2025 ജനുവരി 2നാണ് ഖത്തര്‍ ദേശീയ കാലാവസ്ഥാ കേന്ദ്രം ഇതേക്കുറിച്ചുള്ള അറിയിപ്പ് പുറപ്പെടുവിച്ചത്.
അറിയിപ്പ് പ്രകാരം 2025 ജനുവരി 2 മുതല്‍ ജനുവരി 4 ഞായറാഴ്ച വരെ ഖത്തറില്‍ ശക്തമായ കാറ്റ് വീശാന്‍ സാധ്യതയുണ്ട്. ഇതോടൊപ്പം കടല്‍ പ്രക്ഷുബ്ധമാകാനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
حالة الطقس المتوقعة لعطلة نهاية الأسبوع #قطر #أرصاد_قطر
— أرصاد قطر (@qatarweather) January 2, 2025
Weather forecast for the weekend#Qatar#qatarweather pic.twitter.com/LkXpU2z0yi
ഇക്കാലയളവില്‍ ഖത്തറിലെ താപനില പകല്‍ സമയങ്ങളില്‍ 21 ഡിഗ്രി സെല്‍ഷ്യസും, രാത്രികാലങ്ങളില്‍ 14 മുതല്‍ 16 ഡിഗ്രി സെല്‍ഷ്യസ് വരെയുമായിരിക്കും.
ജനുവരി 3ന് വടക്കുപടിഞ്ഞാറന്‍ ദിശയില്‍ 8 മുതല്‍ 18 നോട്ട് വരെ വേഗതയില്‍ (ചിലപ്പോള്‍ 25 നോട്ട് വരെ വേഗതയില്‍) കാറ്റ് വീശാനിടയുണ്ടെന്നും കടലില്‍ എട്ടു മുതല്‍ പത്തടിവരെ ഉയരത്തിലുള്ള തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."