മണ്ണാ൪ക്കാട് കല്ലടി എംഇഎസ് കോളേജിൽ ക്രിസ്മസ്- പുതുവത്സരാഘോഷത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘ൪ഷം
പാലക്കാട്:മണ്ണാ൪ക്കാട് കല്ലടി എംഇഎസ് കോളേജിൽ ക്രിസ്മസ്- പുതുവത്സരാഘോഷത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ സംഘ൪ഷം. കോളേജ് യൂണിയൻ്റെ നേതൃത്വത്തിൽ നടത്തിയ ആഘോഷത്തിൽ ബാൻ്റ് ഉപയോഗിക്കുന്നത് പ്രിൻസിപ്പാൾ വിലക്കിയരുന്നു. വിലക്ക് ലംഘിച്ച് ബാൻ്റ് സംഘത്തെ ക്യാംപസിനകത്തേക്ക് പ്രവേശിപ്പിച്ചതോടെ പൊലീസ് തടയുകയും ഇത് സംഘർഷത്തിന് ഇടയാവുകയുമായിരുന്നു.
പുതുവത്സര ദിനമായ ഇന്ന് കോളേജ് യൂണിയൻ്റെ നേതൃത്വത്തിലാണ് ക്രിസ്മസ്- പുതുവത്സരാഘോഷം സംഘടിപ്പിച്ചിരുന്നത്. ഇതിൻ്റെ ഭാഗമായാണ് പുറത്തുനിന്നുള്ള ബാൻ്റ് സംഘത്തെ കോളേജിൽ കൊണ്ടുവന്നത്. എന്നാൽ ബാൻ്റിന് പ്രിൻസിപ്പൽ അനുമതി നിഷേധിച്ചു. ഇതിനെ വിദ്യാർഥികൾ ചോദ്യം ചെയ്തു. ഇത് വകവയ്ക്കാതെ ബാൻ്റ് മേളത്തിന് വിദ്യാർഥികൾ മുതിർന്നതോടെയാണ് പൊലീസ് എത്തിയത്. പുറത്ത് പോകാൻ പൊലീസ് ആവശ്യപ്പെട്ടെങ്കിലും വിദ്യാർഥികൾ അതിന് തയ്യാറായില്ല. കോളേജ് ഗേറ്റ് പൂട്ടി വിദ്യാർഥികൾ പ്രതിഷേധം തുടങ്ങുകയായിരുന്നു. ഇതോടെ പൊലീസ് ബലം പ്രയോഗിച്ച് വിദ്യാർഥികളെ ക്യാംപസിന് പുറത്താക്കി.ഇതിനെ തുടർന്ന് കോേളജിനു പുറത്താണ് ബാന്റ് ഉപയോഗിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."