വയനാട് പുനരധിവാസം; കല്‍പ്പറ്റയിലും നെടുമ്പാലയിലുമായി 2 ടൗണ്‍ഷിപ്പുകള്‍, നിര്‍മാണ ചുമതല ഊരാളുങ്കലിന്, മേല്‍നോട്ടം കിഫ്‌കോണിന്
തിരുവനന്തപുരം: വയനാട് ഉരുള്‍പൊട്ടല്‍ പുനരധിവാസ പദ്ധതിയുടെ നിര്‍മ്മാണ ചുമതല ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റിക്ക്. കിഫ്ബി കണ്‍സള്‍ട്ടന്‍സി കമ്പനിയായ കിഫ്കോണ്‍ നിര്‍മ്മാണ മേല്‍നോട്ടം നടത്തും. ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗത്തിലാണ് പുനരധിവാസ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയത്. 750 കോടി രൂപ മുടക്കി കല്‍പ്പറ്റയിലും നെടുമ്പാലയിലുമായി 2 ടൗണ്‍ഷിപ്പുകളാണ് നിര്‍മിക്കുന്നത്.
ഹാരിസണ്‍ മലയാളത്തിന്റെ നെടുമ്പാല എസ്റ്റേറ്റിലെ 58.5 ഹെക്ടര്‍ ഭൂമിയും കല്‍പറ്റ എല്‍സ്റ്റോണ്‍ എസ്റ്റേറ്റിലെ 48.96 ഹെക്ടര്‍ ഭൂമിയിലുമാണ് മോഡല്‍ ടൗണ്‍ഷിപ്പ് പദ്ധതി നിലവില്‍ വരിക.
സ്‌കൂള്‍, ആശുപത്രി, പ്രാഥമിക ആരോഗ്യ കേന്ദ്രം. വാണിജ്യ കെട്ടിടങ്ങള്‍, അംഗന്‍വാടി, മൃഗാശുപത്രി, മാര്‍ക്കറ്റ്, സ്പോര്‍ട്സ് ക്ലബ്, ലൈബ്രറി ഉള്‍പ്പടെയുള്ള സൗകര്യങ്ങളോട് കൂടിയ ടൗണ്‍ഷിപ്പ് നിര്‍മിക്കാനാണ് പദ്ധതി.
1000 ചതുരശ്രഅടിയുള്ള വീടുകളാവും നിര്‍മിക്കുക. താമസക്കാര്‍ക്ക് ആവശ്യമെങ്കില്‍ ഭാവിയില്‍ മുകളിലത്തെ നില കൂടി പണിയാന്‍ പാകത്തില്‍ അടിത്തറ ബലപ്പെടുത്തിയാകും വീട് നിര്‍മ്മാണം. പണി തുടങ്ങിയാല്‍ പിന്നെ സമയബന്ധിതമായി തീര്‍ക്കാനാണ് സര്‍ക്കാരിന്റെ പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."