ഡബിൾ സെഞ്ച്വറി കൂട്ടുകെട്ടുമായി അഭിഷേകും പ്രഭിസിമ്രാനും; അടിച്ചെടുത്തത് റെക്കോർഡ് റൺസ്
ഗുജറാത്ത്: വിജയ് ഹസാരെ ട്രോഫിയിൽ റെക്കോർഡ് കൂട്ടുകെട്ടുമായി അഭിഷേക് ശർമയും പ്രഭിസിമ്രാൻ സിങ്ങും. സൗരാഷ്ട്രക്കെതിരായ മത്സരത്തിലാണ് പഞ്ചാബിന് വേണ്ടി ഇരുവരും മികച്ച ഓപ്പണിങ് കൂട്ടുകെട്ട് പടുത്തുയയർത്തിയത്. അഭിഷേകും പ്രഭിസിമ്രാനും ചേർന്ന് 298 റൺസാണ് ഒന്നാം വിക്കറ്റിൽ നേടിയത്.
വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും മികച്ച രണ്ടാമത്തെ ഓപ്പണിങ് കൂട്ടുകെട്ടാണിത്. ഇതോടെ ഇത്ര തന്നെ റൺസ് നേടിയ
എസ്കെ ഘരാമി, എആർ ഈശ്വരൻ എന്നിവരുടെ റെക്കോർഡിനൊപ്പമെത്താനും അഭിഷേകിനും പ്രബിസിമ്രാനും സാധിച്ചു. 2022ൽ സർവീസസിനെതിരാണ് ബംഗാൾ താരങ്ങളായ ഘരാമിയും ഈശ്വരനും ഈ നേട്ടം സ്വന്തമാക്കിയത്.
വിജയ് ഹസാരെ ട്രോഫിയിലെ ഏറ്റവും മികച്ച ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിന്റെ റെക്കോർഡ് ബി സായി സുദർശൻ, എൻ ജഗദീശൻ എന്നിവരുടെ പേരിലാണ്. 2022ൽ അരുണാചൽ പ്രദേശിനെതിരെ 416 റൺസാണ് ഈ തമിഴ്നാട് താരങ്ങൾ അടിച്ചെടുത്തത്.
മത്സരത്തിൽ അഭിഷേക് ശർമ്മ 96 പന്തിയത് 170 റൺസാണ് നേടിയത്. 22 ഫോറുകളും എട്ട് സിക്സുമാണ് അഭിഷേക് അടിച്ചെടുത്തത്. പ്രഭിസിമ്രാൻ 95 പന്തിൽ 125 റൺസും നേടി. 11 ഫോറുകളും എട്ട് സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിംഗ്സ്.
പഞ്ചാബ് ബൗളിങ്ങിൽ സൻവീർ സിങ് മൂന്നു വിക്കറ്റും ബൽതേജ് സിങ്, രഖു സിങ് എന്നിവർ രണ്ട് വീതം വിക്കറ്റുകളും നേടി മികച്ച പ്രകടനമാണ് നടത്തിയത്. സൗരാഷ്ടക്ക് വേണ്ടി അർപ്രീത് വസവദാ സെഞ്ച്വറി നേടി. 88 പന്തിൽ 104 റൺസാണ് താരം നേടിയത്. ഒമ്പത് ഫോറുകളും മൂന്നു സിക്സുമാണ് താരം നേടിയത്. ഹാർവിക് ദേശായി 33 പന്തിൽ 59 റൺസും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."