HOME
DETAILS
MAL
സിഎ ഫൈനൽ പരീക്ഷയിൽ റാങ്ക് തിളക്കവുമായി പ്രവാസി മലയാളി; ദേശീയ തലത്തില്‍ അഞ്ചാം റാങ്കും കേരളത്തില്‍ നിന്ന് ഒന്നാം സ്ഥാനവും
December 30 2024 | 17:12 PM
ദുബൈ: സിഎ ഫൈനൽ പരീക്ഷയിൽ കേരളത്തിൽ നിന്ന് ഒന്നാം റാങ്കിൻ്റെ തിളക്കവുമായി പ്രവാസി മലയാളി. ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യയുടെ സിഎ ഫൈനൽ പരീക്ഷയിൽ ദേശീയ തലത്തിൽ അഞ്ചാം റാങ്കും കേരളത്തിൽ നിന്ന് ഒന്നാം സ്ഥാനവുമാണ് അംറത് ഹാരിസ് പ്രവാസി മലയാളി വിദ്യാർത്ഥി കരസ്ഥമാക്കിയത്.
ദേശീയതലത്തിൽ 2021ൽ നടന്ന സിഎ ഇൻ്റർ പരീക്ഷയിൽ പതിനാറാം റാങ്കും അംറത് കരസ്ഥമാക്കിയിരുന്നു. ഷാർജയിൽ അക്കൗണ്ട്സ് മാനേജറായി ജോലി നോക്കുന്ന ഹാരിസ് ഫൈസൽ - ഷീബ ദമ്പതികളുടെ രണ്ടാമത്തെ മകളാണ് അംറത്. സഹോദരി അംജതയും സഹോദരി ഭർത്താവ് തൗഫീഖും സിഎ ബിരുദധാരികളാണ്. 22 വർഷമായി മുൻപാണ് ഈ കുടുംബം യുഎഇയിൽ എത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."