'വിമാനം തകർന്നത് റഷ്യയുടെ വെടിയേറ്റ്, മാപ്പ് പറഞ്ഞ് കുറ്റം സമ്മതിക്കണമെന്ന ആവശ്യവുമായി അസർബൈജാൻ പ്രസിഡന്റ്
ബാക്കു: 38 പേരുടെ മരണത്തിനിടയാക്കി, ഈയാഴ്ച കസാഖിസ്ഥാനിൽ തകർന്നുവീണ അസർബൈജാൻ എയർലൈൻസ് വിമാനം തകർന്നത് റഷ്യയിൽ നിന്ന് വെടിയേറ്റതിനെ തുടർന്നാണെന്ന് അസർബൈജാൻ പ്രസിഡൻ്റ് ഇൽഹാം അലിയേവ് പറഞ്ഞു. റഷ്യ വിമാന അപകടത്തിൻ്റെ കാരണം മറച്ചുവെക്കാൻ ശ്രമിച്ചുവെന്നും ദുരന്തത്തിൽ റഷ്യ കുറ്റസമ്മതം നടത്തണമെന്നും അലിയേവ് ആവശ്യപ്പെട്ടു.
ചില റഷ്യൻ സർക്കിളുകൾ തകർച്ചയുടെ കാരണങ്ങളെക്കുറിച്ച് തെറ്റായ വിവരങ്ങൾ നൽകി സത്യം മറച്ചുവെക്കാൻ ശ്രമിച്ചതിൽ താൻ ഖേദിക്കുന്നതായി പ്രസിഡൻ്റ് അലിയേവ് പറഞ്ഞതായി അസർബൈജാൻ സ്റ്റേറ്റ് ടെലിവിഷൻ റിപ്പോർട്ട് ചെയ്തു. വിമാന അപകടത്തിൽ റഷ്യ കുറ്റം സമ്മതം നടത്തുകയും സൗഹൃദ രാജ്യമായി കണക്കാക്കപ്പെടുന്ന അസർബൈജാനോട് ക്ഷമാപണം നടത്തുകയും വെണമെന്ന് അലിയേവ് കൂട്ടിച്ചേർത്തു.
അപകടത്തിന് പിന്നാലെ കഴിഞ്ഞ ദിവസം റഷ്യൻ പ്രസിഡന്റ് പുടിൻ അലിയേവിനോട് മാപ്പ് പറയുകയും ദാരുണമായ സംഭവമെന്ന് പറയുകയും ചെയ്തിരുന്നു. അതേസമയം, റഷ്യയുടെ വെടിയേറ്റാണ് വിമാനം തകർന്നതെന്ന് അദ്ദേഹം സമ്മതിച്ചിരുന്നില്ല. വിമാനം കാസ്പിയൻ കടലിനു കുറുകെ കസാഖിസ്ഥാനിലേക്ക് തിരിച്ചുവിടുന്നതിന് മുമ്പ് റഷ്യൻ വ്യോമ പ്രതിരോധ സംവിധാനത്തിൽ നിന്ന് വെടിയേറ്റതായാണ് നിഗമനം.
The President of Azerbaijan has urged Russia to acknowledge and apologize for allegedly shooting down an Azerbaijani plane, which crashed in Kazakhstan, resulting in significant diplomatic tensions between the two nations.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."