മുഇസ്സു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന് വാഷിങ്ടണ്‍ പോസ്റ്റ്
മാലെ: മാലദ്വീപില്‍ മുഹമ്മദ് മുഇസ്സു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ഇന്ത്യ ശ്രമിച്ചെന്ന ആരോപണവുമായി യു.എസ് മാധ്യമം. ചൈനീസ് അനുകൂല നിലപാട് സ്വീകരിച്ചതിന് മുഇസ്സുവിനെ പുറത്താക്കാന്‍ ഇന്ത്യയുടെ ഇന്റലിജന്‍സ് ഏജന്‍സിയായ റോ നീക്കം നടത്തിയെന്നാണ് ആരോപണം. 2023ല്‍ മുഇസ്സു പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടിതിനു പിന്നാലെ ജനാധിപത്യ നവീകരണ പദ്ധതിയിലൂടെ പുറത്താക്കാന്‍ ശ്രമം നടത്തിയെന്നാണ് പത്രത്തിന്റെ ആരോപണം.
വാര്‍ത്തയോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. മുഇസ്സുവിന്റെ പാര്‍ട്ടി അംഗങ്ങള്‍ ഉള്‍പ്പെടെ 40 എം.പിമാരെ ഉപയോഗിച്ച് മുഇസ്സുവിനെ ഇംപീച്ച്‌മെന്റ് ചെയ്യാനായിരുന്നു നീക്കം. മുഇസ്സു അധികാരമേറ്റശേഷം പലകോണുകളില്‍ നിന്ന് എതിര്‍പ്പ് ഉയര്‍ന്നിരുന്നു.
ഇന്ത്യന്‍ സൈന്യം മാലി വിടണമെന്ന മുഇസ്സുവിന്റെ കാര്‍ക്കശ്യത്തെ തുടര്‍ന്ന് ഇന്ത്യ സൈനികരെ പിന്‍വലിച്ചിരുന്നു. ഇതിനായി ഡല്‍ഹിയിലുള്‍പ്പെടെ നയതന്ത്ര ചര്‍ച്ചകള്‍ നടന്നിരുന്നു. മാലിയില്‍ അട്ടിമറിക്ക് 60 ലക്ഷം ഡോളറിന്റെ ചെലവാണ് കണക്കാക്കിയിരുന്നത്. മുതിര്‍ന്ന സൈനിക, പൊലിസ് ഉദ്യോഗസ്ഥരെയും എം.പിമാര്‍ക്കൊപ്പം ഉപയോഗിക്കാന്‍ ഇന്ത്യ പദ്ധതിയിട്ടുവെന്നും പത്രം പറയുന്നു. പ്രതിപക്ഷവുമായും മുഇസ്സുവിനെ പുറത്താക്കാന്‍ ചര്‍ച്ച നടത്തി. എന്നാല്‍ പിന്നീട് മുഇസ്സു ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ പതിവില്‍ കവിഞ്ഞ സ്വീകരണമാണ് നല്‍കിയത്. പ്രധാനമന്ത്രിയും രാഷ്ട്രപതിയും ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് സമൂഹ രാഷ്ട്രമായ മാലദ്വീപിന്റെ പ്രസിഡന്റിനെ സ്വീകരിക്കാനെത്തിയിരുന്നു.
India tried to overthrow Mohamed Muizzu government report Washington Post
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."