HOME
DETAILS

തൃശൂരിൽ രണ്ടു യുവാക്കൾ കുത്തേറ്റ് കൊല്ലപ്പെട്ടു

  
December 26 2024 | 03:12 AM

thrissur kodakara two stabbed to death

തൃശൂർ: കൊടകരയിൽ രണ്ടുപേർ കുത്തേറ്റ് മരിച്ചു. കല്ലിങ്ങപ്പുറം വീട്ടിൽ സുജിത്ത് (29), മഠത്തിൽ പറമ്പിൽ അഭിഷേക് (28) എന്നിവരാണ് കൊല്ലപ്പെട്ടത്. കുത്തേറ്റ സുജിത്ത് പ്രതിരോധിക്കുന്നതിനിടെയാണ് അക്രമിക്കാനെത്തിയ സംഘത്തിലെ അംഗമായിരുന്ന അഭിഷേക് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി 11.30 ഓടെയായിരുന്നു സംഭവം. മുൻവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിൽ എന്നാണ് സൂചന.

നാല് വർഷം മുമ്പ് ക്രിസ്മസ് രാത്രിയിൽ അഭിഷേകിന്റെ സുഹൃത്തായ വിവേകിനെ സുജിത്ത് ആക്രമിച്ചിരുന്നു. ഇതിന്റെ പ്രതികാരമായാണ് ഇന്നലത്തെ സംഭവം എന്നാണ് സൂചന. അന്ന് സുജിത്തിന്റെ കുത്തേറ്റ വിവേകും സംഘവുമാണ് സുജിത്തിനെ ആക്രമിക്കാനെത്തിയത്. വിവേക്, അഭിഷേക്, ഹരീഷ് എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

കൊല്ലപ്പെട്ട സുജിത്തിന്റെ മൃതദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലും അഭിഷേകിന്റെ മൃതദേഹം കൊടകരയിലെ സ്വകാര്യ ആശുപത്രിയിലുമാണുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാന്തന്‍, സാമ്പത്തിക പരിഷ്‌ക്കര്‍ത്താവ്

National
  •  11 hours ago
No Image

ഡോ. മന്‍മോഹന്‍ സിങ്: ആരും കൊതിക്കുന്ന പ്രൊഫൈലിനുടമ

National
  •  11 hours ago
No Image

ഇന്ത്യൻ ഉദാരവത്കരണത്തിന്റെ അമരക്കാരൻ; ഡോ. മന്‍മോഹന്‍ സിങ്

National
  •  11 hours ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  12 hours ago
No Image

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

latest
  •  12 hours ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

Kerala
  •  12 hours ago
No Image

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ

National
  •  13 hours ago
No Image

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം; ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍ സംശയാസ്പദം; രാഹുല്‍ ഗാന്ധി

National
  •  13 hours ago
No Image

പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ച കേസിൽ 26കാരൻ അറസ്റ്റിൽ

Kerala
  •  13 hours ago
No Image

സര്‍ഗലയ സാഹിത്യപ്രതിഭാ പുരസ്‌കാരം ഡോ.സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രക്ക്

organization
  •  13 hours ago