HOME
DETAILS

സ്‌കൂട്ടറില്‍ യാത്ര ചെയ്യുന്നതിനിടെ കാട്ടുപോത്തിന്റെ ആക്രമണം ; യുവാക്കള്‍ക്കു പരുക്ക്

  
December 26 2024 | 08:12 AM

Wild buffalo attack while traveling on a scooter Injury to youth

തിരുവനന്തപുരം: സ്‌കൂട്ടറില്‍ യാത്ര ചെയ്യുകയായിരുന്ന രണ്ടുപേരെ കാട്ടുപോത്ത് ആക്രമിച്ചു. കള്ളിക്കാട് സ്വദേശികളായ സജീവ് കുമാര്‍, ചന്ദ്രന്‍ എന്നിവരാണ് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ പെട്ടത്. കള്ളിക്കാട് വിയ കോണത്തുനിന്ന് കള്ളിക്കാട് ജങ്ഷനിലേക്ക് സ്‌കൂട്ടറില്‍ യാത്ര ചെയ്യുമ്പോള്‍ റോഡില്‍നിന്നു കാട്ടുപോത്ത് ഇരുവരെയും ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഇരുവരെയും തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

കാട്ടുപോത്തിന്റെ ആക്രമണമുണ്ടായ സ്ഥലത്തു നിന്ന് അര കിലോമീറ്റര്‍ അകലെയാണ് നെട്ടുകാല്‍തേരി ഓപ്പണ്‍ ജയിലിന്റെ റബ്ബര്‍ തോട്ടമുള്ളത്. യുവാക്കളെ ആക്രമിച്ച ശേഷം കാത്തുപോത്ത് നെയ്യാര്‍ കനാല്‍ കടന്ന് ജയില്‍ കോംപൗണ്ടിലേക്ക് കടന്നതായി നാട്ടുകാര്‍ പറയുന്നു. അവിടേക്ക് പോകുന്ന വഴിയിലും കാല്‍നട യാത്രക്കാരനായ ഒരാളിനെ കാട്ടുപോത്ത് ആക്രമിക്കാന്‍ ശ്രമിച്ചതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. 

ഒറ്റയാന്‍ കാട്ടുപോത്താണ് നാട്ടിലിറങ്ങി ആക്രമണം നടത്തിയത്. ജയില്‍ കോംപൗണ്ടിലെ റബ്ബര്‍ തോട്ടം കാടുകയറി കിടക്കുന്നതിനാല്‍ വനത്തില്‍ നിന്ന് കാട്ടുപോത്ത് ഇവിടെയെത്തി സ്ഥിരമായി തമ്പടിക്കുന്നുണ്ട്. ഇതിനെ ജയില്‍ കോംപൗണ്ടില്‍ നിന്ന് വനത്തിലേക്ക് തുരത്തിയില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന് കള്ളിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീകുമാര്‍. ഗ്രാമ പഞ്ചായത്ത് ഭരണസമിതി വനം വകുപ്പിന് ഇക്കാര്യത്തില്‍ വിവരം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശാന്തന്‍, സാമ്പത്തിക പരിഷ്‌ക്കര്‍ത്താവ്

National
  •  a day ago
No Image

ഡോ. മന്‍മോഹന്‍ സിങ്: ആരും കൊതിക്കുന്ന പ്രൊഫൈലിനുടമ

National
  •  a day ago
No Image

ഇന്ത്യൻ ഉദാരവത്കരണത്തിന്റെ അമരക്കാരൻ; ഡോ. മന്‍മോഹന്‍ സിങ്

National
  •  a day ago
No Image

പത്തനംതിട്ടയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് അപകടം: കാർ ഡ്രൈവർക്ക് ദാരുണാന്ത്യം

Kerala
  •  a day ago
No Image

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

latest
  •  a day ago
No Image

നിയന്ത്രണം വിട്ട ബുള്ളറ്റ് വൈദ്യുതി തൂണിൽ ഇടിച്ച് മറിഞ്ഞ് യുവാവ് മരിച്ചു; ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്

Kerala
  •  a day ago
No Image

മുൻ പ്രധാനമന്ത്രി മൻമോഹൻ സിങിനെ ഡൽഹി എയിംസിൽ പ്രവേശിപ്പിച്ചു; അത്യാഹിത വിഭാഗത്തിൽ ചികിത്സയിൽ

National
  •  a day ago
No Image

മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ഫലം; ഇലക്ഷന്‍ കമ്മീഷന്റെ ഇടപെടല്‍ സംശയാസ്പദം; രാഹുല്‍ ഗാന്ധി

National
  •  a day ago
No Image

പാനീയത്തില്‍ മയക്കുമരുന്ന് ചേര്‍ത്ത് നല്‍കി യുവതിയെ പീഡിപ്പിച്ച കേസിൽ 26കാരൻ അറസ്റ്റിൽ

Kerala
  •  a day ago
No Image

സര്‍ഗലയ സാഹിത്യപ്രതിഭാ പുരസ്‌കാരം ഡോ.സി.കെ അബ്ദുറഹ്മാന്‍ ഫൈസി അരിപ്രക്ക്

organization
  •  a day ago