HOME
DETAILS
MAL
വടകര സാന്‍ഡ് ബാങ്ക്‌സില്‍ തിരമാലയില്‍ പെട്ട് വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു
December 21 2024 | 05:12 AM
കോഴിക്കോട്: വടകര സാന്റ് ബാങ്ക്‌സില്‍ അഴിത്തല അഴിമുഖത്ത് ഫൈബര്‍ വള്ളം മറിഞ്ഞ് മത്സ്യബന്ധന തൊഴിലാളി മരിച്ചു. സാന്റ് ബാങ്ക്‌സിലെ കുയ്യന്‍ വീട്ടില്‍ അബൂബക്കര്‍ (62) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ഇബ്രാഹിം രക്ഷപെട്ടു.
ഇന്ന് പുലര്‍ച്ചെ 4 മണിയോടെയാണ് സംഭവം. അഴിത്തല ഭാഗത്ത് മീന്‍ പിടിക്കാന്‍ വള്ളവുമായി പോയതായിരുന്നു രണ്ട് പേരും. ഇതിനിടെ ഫൈബര്‍ വള്ളം തിരമാലയില്‍ മറിയുകയായിരുന്നു.
അപകടത്തില്‍ പെട്ട വള്ളം കണ്ടെത്താനായിട്ടില്ല. കടലും പുഴയും സംഗമിക്കുന്ന ഭാഗത്താണ് അപകടം നടന്നത്. നേരത്തെ ഈ ഭാഗത്തുണ്ടായ അപകടങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും പരുക്കേല്‍ക്കുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."