മുഖ്യമന്ത്രിയും പൊലിസും പൂര്‍ണ്ണമായും ആര്‍എസ്എസിന് കീഴ്‌പ്പെട്ടു; അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനല്‍: പിവി അന്‍വര്‍
തിരുവനന്തപുരം: എംആര്‍ അജിത്കുമാറിന് സ്ഥാനക്കയറ്റം നല്‍കിയത് കേരള സമൂഹത്തോടുള്ള വെല്ലുവിളിയെന്ന് പിവി അന്‍വര്‍ എംഎല്‍എ. എംആര്‍ അജിത് കുമാറിനെ ഡിജിപിയാക്കാനുള്ള മന്ത്രിസഭാ തീരുമാനം ഞെട്ടിക്കുന്നതാണ്. കേരളത്തിന്റെ ചരിത്രത്തില്‍ ഇതുവരെ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരു വ്യക്തിയും പൊലിസ് തലപ്പത്ത് എത്തിയിട്ടില്ല. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്ന് കാലം തെളിയിച്ചതാണെന്നും അന്‍വര്‍ പറഞ്ഞു.
കേരള മുഖ്യമന്ത്രിയും, കേരള പൊലിസും പൂര്‍ണ്ണമായും ആര്‍എസ് എസിന് കീഴ്‌പ്പെട്ടു. അജിത് കുമാറിനെതിരെ ഞാന്‍ നല്‍കിയ പരാതിയില്‍ അന്വേഷണം നടക്കുകയാണ്. ആ ഘട്ടത്തിലാണ് ഇത്തരത്തിലൊരു തീരുമാനം സര്‍ക്കാരില്‍ നിന്ന് വന്നിട്ടുള്ളത്. ഈ അന്വേഷണങ്ങള്‍ വെറും പ്രഹസനമാണ്, പല ഘട്ടത്തിലും ഞാനത് പറഞ്ഞതുമാണ്, അന്‍വര്‍ പറഞ്ഞു. മാത്രമല്ല മന്ത്രിസഭാ യോഗത്തില്‍ എന്തുകൊണ്ട് സിപി ഐ അംഗങ്ങള്‍ പ്രതികരിച്ചില്ലെന്നും അന്‍വര്‍ ചോദിച്ചു.
അതേസമയം അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ വിജിലന്‍സ് അന്വേഷണം ഉള്‍പ്പെടെ നിരവധി അന്വേഷണങ്ങള്‍ നടക്കുന്നതിനിടെയാണ് എം ആര്‍ അജിത് കുമാറിന് ഡിജിപിയായി സ്ഥാനക്കയറ്റം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയിലുള്ള സ്‌ക്രീനിങ് കമ്മിറ്റിയുടെ ശിപാര്‍ശയാണ് മന്ത്രി സഭാ യോഗം അംഗീകരിച്ചത്. നിലവിലെ പൊലിസ് മേധാവി എസ് ദര്‍വേഷ് സാഹിബ് 2025 ജൂലൈ 1ന് സര്‍വീസില്‍ നിന്ന് വിരമിക്കുന്ന ഒഴിവിലേക്കാണ് അജിത് കുമാറിന് സ്ഥാനക്കയറ്റം നല്‍കുക.pv anwar statement on pinarayi vijayan and mr ajith kumar
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."