നരേന്ദ്ര മോദിയുടെ കുവൈത്ത് സന്ദര്‍ശനത്തിന് ശനിയാഴ്ച തുടക്കം; ഒരു ഇന്ത്യന്‍ പ്രധാന മന്ത്രി കുവൈത്ത് സന്ദർശിക്കുന്നത് 43 വര്‍ഷത്തിന് ശേഷം
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ശനിയാഴ്ച മുതല്‍ രണ്ട് ദിവസം കുവൈത്തില്‍ സന്ദര്‍ശനം നടത്തും. 43 വര്‍ഷത്തിനുശേഷമാണ് ഒരു ഇന്ത്യന്‍ പ്രധാനമന്ത്രി കുവൈത്തില്‍ എത്തുന്നത്. പ്രധാനമന്ത്രിയുടെ സന്ദര്‍ശനം ഇന്ത്യയും കുവൈത്തും തമ്മിലുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്താന്‍ അവസരമൊരുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
കുവൈത്ത് അമീര്‍ ഷെ്‌യ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബറിന്റെ ക്ഷണപ്രകാരമാണ് മോദിയുടെ സന്ദര്‍ശനം. കുവൈത്തിലെ ഇന്ത്യന്‍ സമൂഹത്തെയും മോദി അഭിസംബോധന ചെയ്യും. അവസാനമായി കുവൈറ്റ് സന്ദര്‍ശിച്ച ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് (1981ല്‍). കുവൈത്തിന്റെ പ്രധാന വ്യാപാര പങ്കാളികളില്‍ ഒന്നാണ് ഇന്ത്യ. കൂടാതെ അവിടുത്തെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യന്‍ സമൂഹം.
2017ല്‍ സ്വകാര്യ സന്ദര്‍ശനത്തിനായി കുവൈത്ത് അമീര്‍ ഷെ്‌യ്ഖ് മെഷാല്‍ അല്‍ അഹമ്മദ് അല്‍ ജാബര്‍ ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. 2013ല്‍ കുവൈത്ത് പ്രധാനമന്ത്രി ഇന്ത്യയിലെത്തിയതായിരുന്നു ഇരുഭാഗത്തുനിന്നുമുള്ള അവസാന ഉന്നതതല സന്ദര്‍ശനം. കുവൈത്ത് വിദേശകാര്യ മന്ത്രി അബ്ദുല്ല അലി അല്‍ യാഹ്യ ഈ മാസമാദ്യം ഇന്ത്യ സന്ദര്‍ശിച്ച്, മോദിയെ കുവൈത്തിലേക്ക് ക്ഷണിച്ചിരുന്നു. സെപ്റ്റംബറില്‍ ന്യൂയോര്‍ക്കില്‍ കുവൈത്ത് കിരീടാവകാശി ഷെയ്ഖ് സബാഹ് ഖാലിദ് അല്‍ ഹമദ് അല്‍ സബായുമായും മോദി കൂടിക്കാഴ്ച നടത്തിയിരുന്നു.
Prime Minister Narendra Modi is set to visit Kuwait, marking the first visit by an Indian Prime Minister in 43 years.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."