ആദിവാസി വായോധികയുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത് ഓട്ടോയിൽ; ആംബുലൻസ് അനുവദിച്ചില്ലെന്ന് പരാതി
വയനാട്: ആദിവാസി വായോധികയുടെ മൃതദേഹം ശ്‌മശാനത്തിലെത്തിച്ചത് ഓട്ടോയിൽ. പട്ടികവർഗ വകുപ്പിനോട് ആംബുലൻസ് ആവശ്യപ്പെട്ടെങ്കിലും അനുവദിച്ചില്ലെന്ന് പരാതി.
എടവക വീട്ടിച്ചാൽ ഊരിലെ ചുണ്ടമ്മയുടെ മൃതദേഹമാണ് വീട്ടിൽ നിന്ന് നാലു കിലോമീറ്റർ അകലെയുള്ള ശമശാനത്തിലേക്ക് ഓട്ടോയിൽ കൊണ്ടു പോകേണ്ടി വന്നത്. ഇന്നലെ 10 മണിയോടെയാണ് വായോധിക മരിച്ചത്, വൈകീട്ട് നാല് വരേ ആംബുലൻസിനു വേണ്ടി കാത്തിരുന്നെങ്കിലും അനുവദിച്ചില്ലെന്നാണ് പരാതി. പിന്നാലെയാണ് മൃതദേഹം ഓട്ടോയിൽ കൊണ്ടു പോയത്. സംഭവത്തിൽ നടപടി ആവശ്യപ്പെട്ട് മാനന്തവാടി ട്രൈബൽ ഡെവലപ്മെൻ്റ് ഓഫീസിനു മുന്നിൽ യുഡിഎഫ് പ്രതിഷേധിച്ചു.
The body of a tribal woman from Wayanad was transported to the crematorium in an auto-rickshaw, sparking outrage and complaints about the unavailability of an ambulance for her final journey.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."