വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാജ അവധി പ്രഖ്യാപനം, 'കലക്ടറെ' പൊക്കി പൊലിസ്
മലപ്പുറം: വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ച വ്യാജ കലക്ടറെ ഒടുവിൽ പൊലിസ് പൊക്കി. ഡിസംബർ മൂന്നിനാണ് കലക്ടറുടെ പേരിൽ വ്യാജ സന്ദേശം സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചത്. സംഭവത്തിൽ തിരുനാവായ വൈരങ്കോട് സ്വദേശിയായ 17കാരനാണ് പിടിയിലായത്. ഇയാളെ പൊലിസ് ഉപദേശിച്ച് മതാപിതാക്കൾക്കൊപ്പം വിട്ടയച്ചു.
മലപ്പുറം സൈബർ ക്രൈം പൊലിസാണ് 17കാരനെ കസ്റ്റഡിയിൽ എടുത്തത്. ശക്തമായ മഴ തുടർന്ന പശ്ചാത്തലത്തിൽ ഡിസംബർ മൂന്നിന് ജില്ലയിൽ പ്രൊഫഷണൽ കോളജുകൾ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം കലക്ടറുടെ പ്രഖ്യാപനം വരും മുൻപ് തന്നെ കലക്ടറുടെ ഔദ്യോഗിക അറിയിപ്പെന്ന രീതിയിൽ 17കാരൻ വ്യാജ സന്ദേശം പ്രചരിപ്പിക്കുകയായിരുന്നു.
മലപ്പുറം ഡിസിആർബി ഡിവൈഎസ്പി സാജു കെ എബ്രഹാമിന്റെ നേതൃത്വത്തിലുള്ള പൊലിസ് സംഘമാണ് 17കാരനെ കസ്റ്റഡിയിൽ എടുത്തത്. വാട്സ്ആപ്പ്, ഇൻസ്റ്റഗ്രാം അടക്കമുള്ള സമൂഹ മാധ്യമങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് നടപടി.
A fake holiday declaration for educational institutions has led to a peculiar situation where a collector was gheraoed by the police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."