HOME
DETAILS
MAL
ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്; സ്വകാര്യ സ്കൂളിന്റെ സര്‍ക്കുലര്‍ വിവാദത്തില്‍
Web Desk
December 16 2024 | 09:12 AM
തിരുവനന്തപുരം: ഗവര്‍ണര്‍ പങ്കെടുക്കുന്ന പരിപാടിയില്‍ കറുത്ത വസ്ത്രത്തിന് വിലക്ക്. മംഗലപുരത്ത് ബിഷപ്പ് പെരേര മെമ്മോറിയല്‍ സ്കൂളിന്റെ വാര്‍ഷിക ആഘോഷ ചടങ്ങിലാണ് വിലക്ക്.
വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി പ്രിന്‍സിപ്പല്‍ രക്ഷിതാക്കളുടെ വാട്സ്അപ്പ് ഗ്രൂപ്പിലിട്ട സന്ദേശത്തിലാണ് കറുത്ത വസ്ത്രം ഒഴിവാക്കണമെന്ന് നിര്‍ദ്ദേശമുള്ളത്. ഗവര്‍ണറുടെ ഓഫീസില്‍ നിന്ന് ഇത്തരത്തിലൊരു നിര്‍ദേശം വന്നതായി അറിവില്ല. സ്കൂള്‍തന്നെ സ്വമേധയാ ഇറക്കിയ സര്‍ക്കുലറാണ് എന്നാണ് മനസ്സിലാക്കുന്നത്. മറ്റന്നാളാണ് സ്കൂളിന്റെ 46-ാമത് വാര്‍ഷികാഘോഷം നടക്കുന്നത്.
നേരത്തെ മുഖ്യമന്ത്രിയുടെ ചടങ്ങില്‍ കറുത്ത വസ്ത്രത്തിന് അപ്രഖ്യാപിത വിലക്കേര്‍പ്പെടുത്തിയത് വിവാദമായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."