ഫലസ്തീന്‍ ബാഗുമേന്തി പ്രിയങ്ക പാര്‍ലമെന്റില്‍; മുസ്‌ലിം പ്രീണനമെന്ന പതിവു പല്ലവിയുമായി ബി.ജെ.പി
ന്യൂഡല്‍ഹി: ഇന്ന് വയനാട് എം.പി പ്രിയങ്കാ ഗാന്ധി ഫലസ്തീനിലെത്തിയത് ഫലസ്തീന്‍ എന്നെഴുതിയ ബാഗുമായി. ബത്തക്കയും ഒലിവേന്തിയ പ്രാവുമുള്‍പെടെ ഫലസ്തീന്റെ അടയാളങ്ങള്‍ പെയിന്റ് ചെയ്തിട്ടുണ്ട് അവരുടെ ബാഗില്‍.
കോണ്‍ഗ്രസ് വക്താവ് ഷമ മുഹമ്മദ് ആണ് എക്‌സില്‍ പ്രിയങ്കയുടെ ചിത്രം പങ്കുവെച്ചത്. ഫലസ്തീന്‍ നയതന്ത്ര പ്രതിനിധിയുമായുള്ള കൂടിക്കാഴ്ചക്കിടെ സമ്മാനിച്ച ബാഗാണ് പ്രിയങ്ക ലോക്‌സഭയിലേക്ക് കൊണ്ടുവന്നത് എന്നാണ് വിവരം.
കഴിഞ്ഞ ദിവസം ഡല്‍ഹിയിലെ ഫലസ്തീന്‍ നയതന്ത്ര പ്രതിനിധി ആബിദ് എല്‍റാസെഗ് അബി ജാസറുമായി പ്രിയങ്കാ ഗാന്ധി കൂടിക്കാഴ്ച നടത്തിയിരുന്നു. സ്വന്തം വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച. ഫലസ്തീനിയന്‍ പോരാട്ടങ്ങള്‍ക്ക് പ്രിയങ്കാ ഗാന്ധി പിന്തുണ അറിയിച്ചു. ഫലസ്തീനുമായുള്ള ആത്മബന്ധങ്ങളും പ്രിയങ്ക കൂടിക്കാഴ്ചയില്‍ അനുസ്മരിച്ചു. മുന്‍ പ്രധാനമന്ത്രിമാരായ ഇന്ദിരാഗാന്ധിയുടെയും രാജീവ് ഗാന്ധിയുടെയും കാലത്ത് ഫലസ്തീന്‍ നേതാവ് യാസര്‍ അറഫാത്ത് ഇന്ത്യ സന്ദര്‍ശിച്ചപ്പോള്‍ കുട്ടിക്കാലത്ത് അദ്ദേഹത്തെ പലതവണ കണ്ടിരുന്നതായും പ്രിയങ്ക അനുസ്മരിച്ചു.
Smt. @priyankagandhi Ji shows her solidarity with Palestine by carrying a special bag symbolizing her support.
— Dr. Shama Mohamed (@drshamamohd) December 16, 2024
A gesture of compassion, commitment to justice and humanity! She is clear that nobody can violate the Geneva convention pic.twitter.com/2i1XtQRd2T
അതേസമയം പ്രിയങ്കക്കെതിരെ ബി.ജെ.പി രംഗത്തെത്തി. മുസ്‌ലിം പ്രീണനമാണ് പ്രിയങ്ക നടത്തുന്നതെന്ന് അവര് ആരോപിച്ചു.
Wayanad MP Priyanka Gandhi carried a bag adorned with Palestine symbols, including a dove and olive branch, to the Lok Sabha.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."