യാത്രക്കാരുടെ ആവശ്യം; ഇൻ്റർസിറ്റി ബസ് സർവീസ് വികസിപ്പിക്കാൻ നിർദേശിച്ച് ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി
പൊതു ബസുകൾ മെട്രോ, ട്രാം, മറൈൻ ട്രാൻസ്പോർട്ട് എന്നിവയുമായി സംയോജിപ്പിക്കണമെന്ന ആവശ്യത്തിന് മറുപടിയായി നഗരത്തിൻ്റെ ബസ് ശൃംഖലയും ഇൻ്റർസിറ്റി ബസ് സർവീസും വികസിപ്പിക്കാനുള്ള ആലോചനയുമായി ദുബൈ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റി (ആർടിഎ).
RTA അടുത്തിടെ നടത്തിയ 'ടോക്ക് ടു അസ്' വെർച്വൽ സെഷനെ തുടർന്ന് ബുധനാഴ്ചയാണ് പ്രഖ്യാപനം നടന്നത്. “ദുബൈ ബസ് ശൃംഖലയുടെയും ഇൻ്റർസിറ്റി ബസ് സർവീസിൻ്റെയും വിപുലീകരണ സാധ്യതകൾ ഉൾപ്പെടെയുള്ള പ്രവർത്തനക്ഷമമായ നിരവധി നിർദ്ദേശങ്ങളും നിരീക്ഷണങ്ങളുമായാണ് സെഷൻ സമാപിച്ചത്. ഈ നിർദ്ദേശം പൊതു ബസ് സർവീസുകളുടെ വർദ്ധിച്ചുവരുന്ന ആവശ്യകത എടുത്തു കാണിക്കുന്നു, യുഎഇയിൽ ഉടനീളമുള്ള യാത്രക്കാർക്ക് സുഗമവും കാര്യക്ഷമവുമായ ദൈനംദിന യാത്രകൾ ഉറപ്പാക്കുന്നതിന് അത്തരം സംയോജനം അത്യന്താപേക്ഷിതമാണ്, ”ആർടിഎ കൂട്ടിച്ചേർത്തു.
ആർടിഎയുടെ കണക്കനുസരിച്ച്, ഈ വർഷം ജനുവരി മുതൽ ജൂൺ വരെ ഏകദേശം 89.2 ദശലക്ഷം യാത്രക്കാരാണ് ബസുകളെ ആശ്രയിച്ചിട്ടുള്ളത്. മൊത്തം പൊതുഗതാഗത യാത്രക്കാരുടെ എണ്ണത്തിൻ്റെ 24.5 ശതമാനമാണിത്.
Dubai Enhances Intercity Bus Services to Meet Traveler Demands
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."