സുപ്രഭാതം: കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനം ഉടന്‍
പാലക്കാട് ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുപ്രഭാതം ദിനപത്രത്തില്‍ പ്രസിദ്ധീകരിച്ച പരസ്യം സംബന്ധിച്ച് സമസ്ത നേതാക്കള്‍ യഥാസമയം നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. അതിലെ വിഷയവുമായി യാതൊരു യോജിപ്പുമില്ലെന്നും ബന്ധമില്ലെന്നും സുപ്രഭാതം ചെയര്‍മാന്‍ തന്നെ അസന്നിഗ്ധമായി വ്യക്തമാക്കിയതാണ്. അതേസമയം എല്ലാവരുടേയും പരസ്യങ്ങള്‍ നല്‍കുന്നത് പോളിസിയുടെ ഭാഗമാണെന്നും സയ്യിദുല്‍ ഉലമ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ആ പരസ്യത്തിലെ വിഷയങ്ങളോട് യാതൊരു നിലയിലും നമുക്ക് യോജിക്കാന്‍ കഴിയില്ല. ഇക്കാര്യത്തില്‍ ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അന്വേഷണം നടന്ന് കൊണ്ടിരിക്കുന്നു. കുറ്റക്കാര്‍ക്കെതിരെ ഉചിതമായ തീരുമാനമുണ്ടാകും. ഇ..അല്ലാഹ്...
ഇതിന് പരിഹാരം ഉണ്ടാക്കാന്‍ നമ്മുടെ നേതാക്കള്‍ പ്രതിജ്ഞാബദ്ധരാണ്.
സ്‌നേഹനിധികളായ പ്രവര്‍ത്തകര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് സ്‌നേഹപൂര്‍വ്വം ഉണര്‍ത്തുന്നു..
അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്
(മാനേജിംഗ് ഡയറക്ടര്‍ സുപ്രഭാതം)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."