ജർമനി പൊതു തിരഞ്ഞെടുപ്പിലേക്ക്
ബർലിൻ:ജർമനിയിൽ കഴിഞ്ഞ വാരം മധ്യഇടതു സർക്കാർ തകർന്നതിനെത്തുടർന്ന് രാജ്യത്ത് പുതിയ തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. സോഷ്യൽ ഡെമോക്രാറ്റുകളും (എസ്‌പിഡി) ക്രിസ്ത്യൻ ഡെമോക്രാറ്റുകളും (സിഡി) തമ്മിലുള്ള ചർച്ചയിൽ 2025 ഫെബ്രുവരി 23ന് തിരഞ്ഞെടുപ്പ് നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിനു മുൻപ്, ഡിസംബർ 16ന് ചാൻസലർ ഒലാഫ് ഷോൾസ് വിശ്വാസവോട്ട് നേടാനുള്ള ശ്രമം നടത്തും. ലാഫ് ഷോൾസ് ഈ വിശ്വാസവോട്ടെടുപ്പിൽ തോൽക്കുകയാണെങ്കിൽ, രാഷ്ട്രപതിക്ക് പാർലമെൻ്റ് പിരിച്ചുവിടാൻ 21 ദിവസം സമയമുണ്ട്.
ഏറ്റവും പുതിയ സർവേകൾ പ്രകാരം, സിഡിയും അവരുടെ ബവേറിയൻ സഖ്യകക്ഷിയായ സിഎസ്യുവും 32 ശതമാനം വോട്ടുകൾ നേടാനുള്ള സാധ്യത കല്പ്പിക്കുന്നു. തീവ്രവലതുപക്ഷ പാർട്ടിയായ അഫ്ഡി രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്. ഷോൾസിന്റെ സോഷ്യൽ ഡെമോക്രാറ്റുകൾക്ക് 15 ശതമാനം വോട്ടുകൾ ലഭിക്കുമെന്നാണ് സർവേകൾ പറയുന്നത്. ധനമന്ത്രിയുമായി ഉണ്ടായ തർക്കത്തെത്തുടർന്നാണ് ഭരണസഖ്യം തകരാൻ കാരണമായത്. 2021 നവംബറിൽ അധികാരത്തിൽ വന്ന ഈ സഖ്യം, സമീപകാല തിരഞ്ഞെടുപ്പുകളിൽ പരാജയപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."