HOME
DETAILS

സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യം; ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്

  
November 04 2024 | 18:11 PM

Judiciary independence does not mean constant decision-making against the government Chief Justice DY Chandrachud

കൊച്ചി:സർക്കാരിനെതിരെ നിരന്തരം തീരുമാനമെടുക്കുക എന്നതല്ല ജുഡീഷ്യറി സ്വാതന്ത്ര്യമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്. സർക്കാരിൽ നിന്നും ചില സമ്മർദ്ദ ഗ്രൂപ്പുകളിൽ നിന്നുമുള്ള സ്വാതന്ത്ര്യം കൂടിയാണ് നിയമവ്യവസ്ഥയുടെ സ്വാതന്ത്ര്യം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു.ഡൽഹിയിൽ ദി ഇന്ത്യൻ എക്‌സ്പ്രസിൻ്റെ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇലക്ട്രൽ ബോണ്ട് കേസിലെ വിധി ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യമായി വാഴ്ത്തപ്പെട്ടുവെന്നും എന്നാൽ സർക്കാരിന് അനൂകൂലമായി വിധി വന്ന കേസിൽ താൻ വിമർശിക്കപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. കേസിലെ വിധി ആർക്ക് അനൂകൂലമായലും നിയമവ്യവസ്ഥയുടെ സന്തുലിതാവസ്ഥ പാലിക്കപ്പെടണം. ജഡ്ജിമാർക്ക് തീരുമാനമെടുക്കാനുള്ള സ്വാതന്ത്ര്യം വേണം. സർക്കാരിനെതിരെ എല്ലായിപ്പോഴും തീരുമാനമെടുത്താലെ സ്വതന്ത്ര കോടതിയാകൂ എന്ന് കരുതരുതുന്നത് തെറ്റാണ്. സർക്കാരിനെതിരായി പോകേണ്ട കേസുകളിൽ അങ്ങനെ തീരുമാനം ഉണ്ടാവും. നിയമ പ്രകാരം സർക്കാരിന് അനുകൂലമായ കേസുകളിൽ അനുകൂല തീരുമാനം എടുക്കാനേ സാധിക്കൂ. തന്റെ വസതിയിൽ നടന്ന സ്വകാര്യ പരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുത്തതിൽ തെറ്റില്ല. ഇത്തരം കാര്യങ്ങൾ കോടതിയുടെ തീരുമാനങ്ങളെ സ്വാധീനിക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഏറ്റവും സ്വാധീനമുള്ള അറബ് നേതാവെന്ന നേട്ടം സ്വന്തമാക്കി സൗദി കിരീടാവകാശി

Saudi-arabia
  •  10 days ago
No Image

മോദി സർക്കാരിന്‍റെ നയങ്ങളിൽ പ്രതിഷേധിച്ച് സമരവേദിയിൽ വിഷം കഴിച്ച കർഷകൻ മരിച്ചു

National
  •  10 days ago
No Image

ദുബൈ മാരത്തൺ: ദുബൈ മെട്രോ ജനുവരി 12 ന് രാവിലെ അഞ്ച് മണിക്ക് പ്രവർത്തനം ആരംഭിക്കും

uae
  •  10 days ago
No Image

'ഉമ തോമസ് ആരോഗ്യനിലയില്‍ പുരോഗതി'; ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി

Kerala
  •  10 days ago
No Image

അബൂദബിയിൽ റിമോട്ട് വർക്കിംഗിനായി തൊഴിലാളികളെ നിയമിക്കാനുള്ള പുതിയ നിയമം; 2025 ഏപ്രിൽ ഒന്നിന് പ്രാബല്യത്തിൽ

uae
  •  10 days ago
No Image

ബോഡിമെട്ടില്‍ നികുതി വെട്ടിച്ച് അതിര്‍ത്തി കടത്താന്‍ ശ്രമിച്ച 2,000 കിലോ ഏലക്ക പിടികൂടി

Kerala
  •  10 days ago
No Image

വിദേശത്തുള്ളവരുടെ റസിഡന്റ് ഐഡി ഡിജിറ്റൽ സംവിധാനങ്ങളിലൂടെ പുതുക്കാമെന്ന് സഊദി അറേബ്യ

Saudi-arabia
  •  10 days ago
No Image

കൊല്ലം ഓച്ചിറയിൽ വന്‍ ലഹരിവേട്ട; 4പേര്‍ പിടിയില്‍

Kerala
  •  10 days ago
No Image

ഛത്തീസ്ഗഡിൽ സ്റ്റീൽ പ്ലാന്‍റിന്‍റെ ചിമ്മിനി തകർന്ന് 4 പേർ മരിച്ചു

Kerala
  •  10 days ago
No Image

ദുബൈയിൽ വിനോദത്തിനായി ഡ്രോണുകൾ ഉപയോഗിക്കുന്നതിന് ഏർപ്പെടുത്തിയിട്ടുള്ള വിലക്ക് തുടരും

uae
  •  10 days ago