HOME
DETAILS

ഇറാനില്‍ വീണ്ടും ഭൂചലനം, ആണവ പരീക്ഷണം നടന്നെന്ന് അഭ്യൂഹം

  
Web Desk
November 04 2024 | 09:11 AM

Iran Earthquake Triggers Regional Tensions Amid Speculations of Nuclear Activity

തെഹ്‌റാന്‍: ഇറാനിലെ സെമ്നാന്‍ പ്രവിശ്യയില്‍ ഞായറാഴ്ച രാവിലെ വന്‍ ഭൂചലനം. 4.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം പുലര്‍ച്ചെ 05:16 ന് 11 കിലോമീറ്റര്‍ താഴ്ചയില്‍ ഗാര്‍ംസര്‍ നഗരത്തെ കുലുക്കിയതായി ഇറാനിയന്‍ സീസ്‌മോളജിക്കല്‍ സെന്റര്‍ അറിയിച്ചു. 52.38 ഡിഗ്രി രേഖാംശത്തിലും 35.28 ഡിഗ്രി അക്ഷാംശത്തിലുമാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. ആളപായമോ നാശനഷ്ടമോ ഉണ്ടായേക്കുമെന്ന് ഉടന്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
ഒക്ടോബര്‍ അഞ്ചിനും സമാനമായ പ്രകമ്പനം സെമ്‌നാന്‍ പ്രവിശ്യയില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ആണവ പരീക്ഷണമായിരുന്നു അതെന്ന് പിന്നീട് പലവിദേശ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഒക്ടോബര്‍ അഞ്ചിന് പ്രാദേശിക സമയം രാത്രി 10.45നായിരുന്നു അസാധാരണ പ്രകമ്പനം നടന്നത്. അതിന് തുടര്‍ച്ചയായി വീണ്ടും ഇപ്പോള്‍ പരീക്ഷണം നടത്തിയെന്നാണ് കരുത്തപ്പെടുന്നത്.
 
ഇറാന്‍ ഇസ്രാഈലിനെയും അമേരിക്കയെയും ശക്തമായി രീതിയല്‍ തിരിച്ചടി നല്‍കുമെന്ന് ഇറാന്റെ പരമോന്നത നേതാവ് അലി ഖാംനഈയും ഇറാന്‍  പ്രസിഡന്റ് മസൂദ് പെഷസ്‌കിയാനും വ്യക്തമാക്കിയിരുന്നു. ഐ.ആര്‍.ജി.സി കമാന്റര്‍ ഹുസൈന്‍ സലാമി സാമ്രാജ്യത്വ അധിനിവേശ ശക്തികളുടെ യുഗം അവസാനിക്കുകയാണെന്ന് പ്രസ്താവിച്ചിരുന്നു. ഇസ്രാഈലിന് നേരെ ഏത് സമയത്തും ആക്രമണം ഉണ്ടാകുമെന്ന ഭീതി നിലനില്‍ക്കെയാണ് പുതിയ പ്രകമ്പവാര്‍ത്ത ഭീതി വിതയ്ക്കുന്നത്. സെമ്‌നാന്‍ പ്രവിശ്യ ഭൂകമ്പ പ്രഭവ കേന്ദ്രമല്ല. അത്തരം റിപ്പോര്‍ട്ടുകള്‍ ഇതുവരെ ഇല്ലതാനും. അതാണ് രണ്ടാംതവണയും ഇറാന്‍ ആണവ പരീക്ഷണം നടത്തിയെന്ന പ്രചാരണം നടക്കാന്‍ പ്രധാന കാരണം. എന്നാല്‍ അതിനെ സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണങ്ങളിതുവരെ വന്നിട്ടില്ല. 

 അതേ സമയം ശനിയാഴ്ച ലെബനനില്‍ നിന്ന് വടക്കന്‍ ഇസ്രായേലിലേക്ക് 130ലധികം റോക്കറ്റുകള്‍ തൊടുത്തുവിട്ടതായി സൈന്യം പറഞ്ഞു. സൈറണുകള്‍ മുഴക്കി അഭയകേന്ദ്രങ്ങളിലേക്ക് ആളുകളെ മാറ്റുകയായിരുന്നു. 10 ഡ്രോണുകള്‍ ഇസ്രാഈലിനെ ലക്ഷ്യമാക്കി വന്നു. ഇതില്‍ ആറെണ്ണം ലെബനനില്‍ നിന്നും മൂന്നെണ്ണം ഇറാഖില്‍ നിന്നും ആണെന്ന് ഇസ്രായേല്‍ സൈന്യം പറഞ്ഞു. എന്നാല്‍ ഒന്ന് എവിടെ നിന്നാണ് വന്നതെന്ന് വ്യക്തമല്ല. ഏഴ് ഡ്രോണുകള്‍ സൈന്യം തടഞ്ഞെന്നും മധ്യ ഇസ്രായേലില്‍ പുലര്‍ച്ചെയുണ്ടായ റോക്കറ്റ് ആക്രമണത്തില്‍ 11 പേര്‍ക്ക് പരുക്കേറ്റെന്നും സൈന്യം സ്ഥിരീകരിച്ചു. റോക്കറ്റിനെ തടസ്സപ്പെടുത്തുന്നതിലെ പരാജയത്തെക്കുറിച്ച് അന്വേഷിച്ചു വരികയാണെന്ന് ഐ.ഡി.എഫ് വിശദീകരിച്ചു. അയണ്‍ഡോമിനെ മറി കടന്ന് റോക്കറ്റും മിസൈലും ഇസ്‌റാഈലില്‍ പതിക്കുന്ന വാര്‍ത്തകള്‍ നിത്യസംഭവമായിട്ടുണ്ട്. 
 ഇസ്രായേലിനെതിരേ ഡ്രോണുകള്‍ ശക്തമായി ഭീഷണിയായി ഉയര്‍ന്നുവന്നിട്ടുണ്ട്. ഇസ്രായേല്‍ പ്രതിരോധ സേനയുടെ പുതിയ കണക്കുകള്‍ പ്രകാരം, കഴിഞ്ഞ വര്‍ഷം ഗസയില്‍ യുദ്ധം ആരംഭിച്ചതിന് ശേഷം, ലെബനന്‍, ഗാസ, ഇറാഖ്, സിറിയ, യെമന്‍, ഇറാന്‍ എന്നീ എല്ലാ മുന്നണികളില്‍ നിന്നും ഏകദേശം 1,300 ഡ്രോണുകള്‍ ഇസ്രായേലില്‍ വിക്ഷേപിച്ചിട്ടുണ്ട്. ഡ്രോണുകളില്‍ 231 എണ്ണം ഇസ്രായേലില്‍ പതിച്ചതായും ചില കേസുകളില്‍ തുറന്ന സ്ഥലങ്ങളില്‍ പൊട്ടിത്തെറിച്ച ഡ്രോണുകള്‍ ഉള്‍പ്പെടെ വന്‍നാശനഷ്ടങ്ങള്‍ ഉണ്ടായതായും ഐ.ഡി.എഫ് പറഞ്ഞു.
 അതേ സമയം ഇറാന്റെ ദേശീയ വിദ്യാര്‍ഥി ദിനം കൂടിയായ ഇന്ന് നവംബര്‍ നാലിന് ഇസ്രാഈലിനെ അക്രമിക്കാന്‍ സാധ്യതയുണ്ടെന്ന നിരീക്ഷണം നടന്നിരുന്നു. 1979 നവംബര്‍ 4 ന്,  യുഎസ് എംബസി വിദ്യാര്‍ഥി വിപ്ലവത്തിലൂടെ ഏറ്റെടുത്തതിന്റെ വാര്‍ഷിക ദിനമാണ.് ആഗോള അഹങ്കാരത്തിനെതിരായ പോരാട്ടത്തിന്റെ ദേശീയ ദിനം കൂടിയാണിന്ന് ഇറാനികള്‍ക്ക്. അമേരിക്കന്‍ തെരഞ്ഞെടുപ്പ് ദിനം അടുത്തത് കൊണ്ടാണ് തിരിച്ചടി വൈകുന്നതെന്നും നിരീക്ഷകര്‍ പറയുന്നു. എന്നാല്‍ ഇറാന്‍ തിയതിയൊന്നും ഇത് വരെ വ്യക്തമാക്കിയിട്ടില്ല. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മോദി വിരുദ്ധ വിഡിയോയുടെ പേരില്‍ നദീം ഖാനെ അറസ്റ്റ്‌ചെയ്യാനുള്ള നീക്കം ഹൈക്കോടതി തടഞ്ഞു; വിഡിയോ കണ്ടാല്‍ കുഴപ്പം ഉണ്ടാകുന്നത്ര ദുര്‍ബലമല്ല രാജ്യത്തിന്റെ അഖണ്ഡതയെന്ന ശക്തമായ നിരീക്ഷണവും

National
  •  7 days ago
No Image

'കമ്മ്യൂണിസ്റ്റ് ശക്തികളില്‍ നിന്നും ദക്ഷിണ കൊറിയയെ സംരക്ഷിക്കാൻ അടിയന്തിര പട്ടാളഭരണം ഏര്‍പ്പെടുത്തി പ്രസിഡന്റ് യൂൻ സുക് യോള്‍

International
  •  8 days ago
No Image

കറന്റ് അഫയേഴ്സ്-03-12-2024

PSC/UPSC
  •  8 days ago
No Image

മൂന്നാറിൽ അംഗന്‍വാടിയുടെ ജനല്‍ ചില്ലുകള്‍ തകര്‍ത്ത് സാമൂഹിക വിരുദ്ധര്‍; സംഭവം നടന്നത് അവധി ദിവസം

Kerala
  •  8 days ago
No Image

ആരോഗ്യ സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ നിയമനം; ഗവര്‍ണറുടെ നടപടിക്കെതിരെ ഹൈക്കോടതിയെ സമീപിച്ച് സച്ചിന്‍ദേവ് എംഎല്‍എ

Kerala
  •  8 days ago
No Image

ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് അൽതാനിക്ക് ബ്രിട്ടണിൽ ഊഷ്‌മള വരവേൽപ്പ്

qatar
  •  8 days ago
No Image

മലപ്പുറം നഗരസഭാ പരിധിയിലെ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്‍റെ മിന്നൽ പരിശോധന; രണ്ട് സ്ഥാപനങ്ങൾ അടച്ചു പൂട്ടി

Kerala
  •  8 days ago
No Image

യുനെസ്കോയുടെ വെഴ്‌സായ് പുരസ്കാരം ഒമാനിലെ അക്രോസ് ഏജസ് മ്യൂസിയത്തിന്

oman
  •  8 days ago
No Image

കൊല്ലത്ത് ക്രൂര കൊലപാതകം; കാറിൽ പോയ യുവതിയെയും യുവാവിനെയും പെട്രോളൊഴിച്ച് തീകൊളുത്തി, ഒരാൾ കൊല്ലപ്പെട്ടു

Kerala
  •  8 days ago
No Image

ബാബ് അൽ ബഹ്റൈനിൽ സഞ്ചാരികളെ സ്വാഗതം ചെയ്യാൻ ഒട്ടക സേന; മനാമയിൽ നിന്നുള്ള കൗതുക കാഴ്ച

bahrain
  •  8 days ago