മൂന്ന് ഈജിപ്ഷ്യൻ ഫുട്ബാൾ താരങ്ങൾക്ക് അബൂദബിയിൽ ജയിൽ ശിക്ഷ: സുരക്ഷാ ജീവനക്കാരനെ മർദിച്ച സംഭവത്തിൽ ഗുരുതര നടപടികൾ
അബുദബിയിൽ സെക്യൂരിറ്റി ജീവനക്കാരന് മർദനം. സെക്യൂരിറ്റി ജീവനക്കാരന് മർദിച്ച ഈജിപ്ഷ്യൻ സമലേക് ക്ലബ്ബിലെ മൂന്ന് ഫുട്ബോൾ കളിക്കാർക്ക് ഒരു മാസം തടവും 200,000 ദിർഹം വീതം പിഴയും വിധിച്ചു.
ഈജിപ്ഷ്യൻ സൂപ്പർ കപ്പ് സെമിഫൈനലിൽ പിരമിഡ്‌സ് ക്ലബിനെതിരായ മത്സരത്തിനിടെ പൊതു സുരക്ഷാ ഉദ്യോഗസ്ഥരെ ആക്രമിച്ചതിനും കലാപത്തിന് പ്രേരിപ്പിച്ചതിനും ഇവർ കുറ്റക്കാരാണെന്ന് കണ്ടെത്തി. അൽ അഹ്‌ലി ക്ലബ്ബിനൊപ്പം ഈജിപ്തിലെ ഏറ്റവും ജനപ്രിയമായ രണ്ട് ക്ലബ്ബുകളിലൊന്നാണ് സമലേക് ക്ലബ്ബ്.ഒക്‌ടോബർ 21 തിങ്കളാഴ്ച ചോദ്യം ചെയ്യലിനായി നബീൽ ഇമാദ് ഡോംഗ, മുസ്തഫ ഷലാബി, ഫുട്‌ബോൾ ഡയറക്ടർ അബ്ദുൽ വാഹദ് എൽ സെയ്ദ് എന്നിവരെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിച്ചതായി അറബിക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രതികൾക്കെതിരായ കുറ്റം തെളിയിക്കപ്പെട്ടതാണെന്ന് കോടതി വിധിയിൽ പറഞ്ഞു. പബ്ലിക് പ്രോസിക്യൂഷൻ്റെ അന്വേഷണത്തിനിടെ സുരക്ഷാ ക്യാമറ ദൃശ്യങ്ങൾ സ്ഥിരീകരിച്ച ഇരകളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് തീരുമാനം.കൂടാതെ, പ്രതികൾ സംഘടനാ ചട്ടങ്ങൾ പാലിച്ചില്ലെന്നും കായിക ഇവൻ്റ് സുരക്ഷിതമാക്കാൻ ഉത്തരവാദികളായ പൊതു ജീവനക്കാരെ ആക്രമിച്ചതായും സ്ഥിരീകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."