പാകിസ്ഥാൻ അമ്പേ പരാജയം; ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു
ദുബൈ:വനിതാ ടി20 ലോകകപ്പിൽ ഇന്ത്യൻ പ്രതീക്ഷകൾ അസ്തമിച്ചു . ഇന്ന് നടന്ന മത്സരത്തിൽ പാകിസ്ഥാനെതിരേ ന്യൂസിലൻഡ് ജയിച്ചതോടെയായിരുന്നു ഇന്ത്യൻ പ്രതീക്ഷകൾ അവസാനിച്ചത് . കഴിഞ്ഞ ദിവസം ആസ്‌ത്രേലിയക്കെതിരേയ ഇന്ത്യ പരാജയം നുണഞ്ഞപ്പോൾ തന്നെ ഇന്ത്യയുടെ സെമി പ്രതീക്ഷകൾ മുഴുവൻ പാകിസ്ഥാൻ വിജയത്തിലായിരിക്കുകയായിരുന്നു.
പക്ഷെ, മത്സരത്തിൽ ന്യൂസിലൻഡ് 54 റൺസിന്റെ ജയം നേടിയാണ് സെമി ഉറപ്പിച്ചത്. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡിനെ ചെറിയ സ്‌കോർ ഒതുക്കാൻ പാകിസ്ഥാന് സാധിച്ചെങ്കിലും ബാറ്റിങ്ങിൽ തിളങ്ങാൻ പാകിസ്ഥാൻ നിരക്കായില്ല. ആദ്യം ബാറ്റു ചെയ്ത ന്യൂസിലൻഡ് നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 110 റൺസെടുത്തു. മറുപടിക്കിറങ്ങിയ പാകിസ്ഥാന് 11.4 ഓവറിൽ 56 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു. ഇന്ത്യയുടെ ഗ്രൂപ്പിൽനിന്ന് ആസസ്‌ത്രേലിയ നേരത്തെ തന്നെ സെമി ബർത്ത് ഉറപ്പിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."