എ.ഡി.ജി.പി- ആർ.എസ്.എസ് കൂടിക്കാഴ്ച- ദുരൂഹത നിലനിർത്തി അന്വേഷണ റിപ്പോർട്ട്
തിരുവനന്തപുരം: എ.ഡി.ജി.പി എം.ആർ അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചയിൽ ദുരൂഹത നിലനിർത്തി ഉന്നതതല അന്വേഷണ റിപ്പോർട്ട്. സംസ്ഥാന പൊലിസ് മേധാവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിന്റെ റിപ്പോർട്ട് മുഖ്യമന്ത്രി ഇന്നലെ നിയമസഭയിൽവച്ചു.
ആർ.എസ്.എസ് നേതാക്കളായ ദത്താത്രേയ ഹൊസബലെ, റാം മാധവ് എന്നിവരെ കണ്ടത് സ്വകാര്യ ആവശ്യത്തിനാണോ മറ്റു നേട്ടങ്ങൾക്കാണോയെന്ന കാര്യം ഉറപ്പാക്കാൻ അന്വേഷണ സംഘത്തിനായിട്ടില്ല. അജിത്കുമാർ ആർ.എസ്.എസ് നേതാക്കളുമായി നടത്തിയത് ക്ലോസ് ഡോർ മീറ്റിങ് ആയിരുന്നെന്ന് റിപ്പോർട്ടിൽ പറയുന്നു.
അതിനാൽ തെളിവുകളോ സാക്ഷികളോ ഇല്ല. എന്നാൽ കൂടിക്കാഴ്ച അജിത്കുമാർ സമ്മതിച്ചുവെന്ന് റിപ്പോർട്ടിൽ പറയുന്നു. സൗഹൃദ കൂടിക്കാഴ്ചയെന്ന അജിത് കുമാറിന്റെ മൊഴി തള്ളിയാണ് ഡി.ജി.പിയുടെ റിപ്പോർട്ട്. നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളിലുമുള്ള അന്വേഷണ റിപ്പോർട്ടും സഭയിൽവച്ചു. ആരോപണങ്ങൾക്കുള്ള തെളിവുകൾ അൻവർ നൽകിയിട്ടില്ല. അൻവർ ഉന്നയിച്ച അനധികൃത സ്വത്തുസമ്പാദന കേസുകളിൽ വിജിലൻസ് അന്വേഷണം നടക്കുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."