HOME
DETAILS

വേഗമില്ലാതെ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതി: ആദ്യഘട്ടത്തിലെ പ്രഖ്യാപനം 124, പൂർത്തിയായത് മൂന്നെണ്ണം മാത്രം

  
നയന നാരായണൻ
October 16 2024 | 05:10 AM

One playground in one panchayat scheme without delay

കണ്ണൂർ: കായികമേഖലയുടെ ജനകീയവൽക്കരണം ലക്ഷ്യമിട്ടുള്ള സർക്കാർ സ്വപ്‌നപദ്ധതിയായ 'ഒരു പഞ്ചായത്തിൽ ഒരു കളിക്കളം' പദ്ധതിക്ക് തീരെ വേഗതയില്ല. പദ്ധതി തുടങ്ങി ഒരു വർഷവും എട്ടുമാസവും പിന്നിടുമ്പോൾ സംസ്ഥാനത്താകെ പൂർത്തിയായത് മൂന്ന് കളിക്കളങ്ങൾ മാത്രം. തിരഞ്ഞെടുത്ത തദ്ദശസ്ഥാപനങ്ങളിൽ പദ്ധതി പ്രഖ്യാപിച്ച് മൂന്ന് വർഷത്തിനുള്ളിൽ കളിക്കളം ഒരുക്കുമെന്നായിരുന്നു പ്രഖ്യാപനം. എന്നാൽ പലയിടത്തും കളിസ്ഥലങ്ങൾ ഏറ്റെടുക്കാനുള്ള നടപടികൾ പോലും തദ്ദേശസ്ഥപാനങ്ങൾ നിർവഹിച്ചിട്ടില്ല.

കഴിഞ്ഞവർഷം ഫെബ്രുവരിയിലായിരുന്നു പദ്ധതി പ്രഖ്യാപിച്ചത്. തിരുവനന്തപുരം ജില്ലയിലെ കള്ളിക്കാടാണ് തുടക്കം. പ്രായഭേദമില്ലാതെ മേഖലയിലെ മുഴുവൻ ജനങ്ങൾക്കും പ്രയോജനപ്പെടുന്ന കായിക, ഫിറ്റ്നസ് കേന്ദ്രം ആണ് ഒരുക്കുക. ഏത് കായികയിനത്തിനുള്ള സൗകര്യമാണ് ഒരു പഞ്ചായത്തിൽ ആവശ്യമെന്ന് കണ്ടെത്തി അതാണ് പ്രധാനമായും തയാറാക്കുക. ഇതിനൊപ്പം നടപ്പാത, ഓപ്പൺ ജിം, ടോയ്ലറ്റ്, ലൈറ്റിങ് തുടങ്ങിയ സംവിധാനങ്ങളും ഉണ്ടാകും.

സ്‌കൂൾ ഗ്രൗണ്ട്, പഞ്ചായത്ത് മൈതാനം, പൊതുഉടമസ്ഥതയിലുള്ള സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പദ്ധതി നടപ്പാക്കുന്നത്. ഒരേക്കറെങ്കിലും സ്ഥലം ഉണ്ടെങ്കിലാണ് നിശ്ചയിച്ച രീതിയിൽ കളിക്കളം ഒരുക്കാൻ കഴിയുക. എന്നാൽ കേരളത്തിലെ സാഹചര്യം പരിഗണിച്ച് സ്ഥല പരിമിതിയുള്ള പഞ്ചായത്തുകളിൽ അതിനനുസരിച്ച കളിക്കളവും മറ്റ് സൗകര്യങ്ങളും ഒരുക്കും.

കായിക വകുപ്പിന് കീഴിലെ സ്പോട്സ് കേരള ഫൗണ്ടേഷന് (എസ്.കെ.എഫ്) ആണ് നിർമാണ ചുമതല.
നിലവിൽ നിശ്ചയിച്ച സൗകര്യങ്ങൾ പ്രകാരം ഒരു കളിക്കളത്തിന് ഒരുകോടി രൂപ വേണം. ഇതിൽ 50 ലക്ഷം കായികവകുപ്പ് മുടക്കും. എം.എൽ.എ ഫണ്ട്, തദ്ദേശ സ്ഥാപന ഫണ്ട്, സി.എസ്.ആർ, പൊതു- സ്വകാര്യ പങ്കാളിത്തം തുടങ്ങിയവയിലൂടെ ബാക്കി തുകയും കണ്ടെത്തും. എന്നാൽ സർക്കാാരിന്റെ സാമ്പത്തിക പ്രതിസന്ധി പദ്ധതിയെ ബാധിച്ചു. സംസ്ഥാനത്ത് ഏകദേശം 450 ഓളം തദ്ദേശസ്ഥാപനങ്ങളിൽ സമ്പൂർണമായ കളിക്കളം ഇല്ലെന്നാണ് കണക്ക്.

941 പഞ്ചായത്തുകളിൽ ആദ്യഘട്ടത്തിൽ 124 കളിക്കളങ്ങൾക്കാണ് അംഗീകാരം നൽകിയത്. ഇതിൽ നിഷ്‌ക്കർഷിച്ച ഫണ്ട് വിഹിതം ലഭ്യമായത് 49 കളിക്കളങ്ങൾക്കാണ്. അതിൽ 45 എണ്ണത്തിന് ഭരണാനുമതി നൽകുകയും 43 പ്രവൃത്തികൾക്ക് നിർവഹണ ഏജൻസിയായ സ്‌പോർട്‌സ് കേരള ഫൗണ്ടേഷൻ മുഖേന സാങ്കേതികാനുമതി നൽകുകയും ചെയ്തു. എന്നാൽ 17 പ്രവൃത്തികൾക്ക് മാത്രമാണ് ഇതുവരെ വർക്ക് ഓർഡർ നൽകിയത്.

മൂന്നുവർഷങ്ങൾക്കുള്ളിൽ പൂർത്തിയാക്കുമെന്ന പറഞ്ഞ പദ്ധതി ഒന്നരവർഷം കഴിഞ്ഞിട്ടും കാൽഭാഗം പോലും പൂർത്തിയാക്കാൻ സാധിക്കാത്ത ഇഴഞ്ഞു നീങ്ങുകയാണ്. അതേസമയം കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി കായിക വകുപ്പിന് കീഴിൽ പ്രഖ്യാപിച്ച 1061 കോടിരൂപയുടെ 58 പദ്ധതികളും മന്ദഗതിയിലാണ്. എല്ലാ ജില്ലകളിലും പ്രാദേശിക തലത്തിലും സ്റ്റേഡിയങ്ങളാണ് പദ്ധതിയിൽ വിഭാവനം ചെയ്തത്. ഇതിൽ 18 പദ്ധതികൾ മാത്രമാണ് പൂർത്തിയായത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago