ദുബൈ; അശ്രദ്ധമായി റോഡ് മുറിച്ചുകടക്കൽ: 37 പേർക്ക് കനത്ത പിഴ
ദുബൈ: സീബ്ര ലൈനിലൂടെയല്ലാതെ അശ്രദ്ധമായി റോഡ് മുറിച്ചു കടന്ന 37 കാൽനടക്കാർക്ക് 400 ദിർഹം വീതം പിഴ ചുമത്തി ദുബൈ പൊലിസ്. നായിഫ് പൊലിസ് സ്‌റ്റേഷൻ പരിധിയിൽ ഈ വർഷം പിഴ ചുമത്തിയവരുടെ കണക്കുകളാണ് പൊലിസ് പുറത്തുവിട്ടത്. അപകടകരമായ രീതിയിൽ റോഡ് മുറിച്ചുകടക്കുന്നതിനും ട്രാഫിക് സിഗ്നലുകൾ അവഗണിച്ച് തങ്ങൾക്കും മറ്റുള്ളവർക്കും അപകടമുണ്ടാക്കിയതിനും ഈ വർഷത്തിൻ്റെ തുടക്കം മുതൽ നായീഫ് പോലീസ് സ്റ്റേഷൻ 37 കാൽനടയാത്രക്കാർക്ക് പിഴ ചുമത്തിയിട്ടുണ്ട്. ഫെഡറൽ ട്രാഫിക് നിയമത്തിലെ ആർട്ടിക്കിൾ 89 പ്രകാരം കാൽനട ട്രാഫിക് സിഗ്നലുകളുടെ ലംഘനമോ അനധികൃത സ്ഥലങ്ങളിൽ ക്രോസ് ചെയ്യുന്നതിനോ 400 ദിർഹം പിഴ ലഭിക്കുന്നതാണ്.
കഴിഞ്ഞവർഷം ഇത്തരത്തിൽ അശ്രദ്ധമായി റോഡ് മുറിച്ചുകടന്ന മൂന്നു പേർ വാഹനാപകടങ്ങളിൽ മരിക്കുകയും 339 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ദുബൈ പൊലീസ് അറിയിച്ചു.
2023ൽ നിയമം ലംഘിച്ച് റോഡ് ക്രോസ് ചെയ്ത 44,000ത്തോളം പേർക്ക് പൊലിസ് പിഴയിട്ടിരുന്നു. നിയമം ലംഘിക്കുന്ന കാൽനടക്കാർക്ക് ശക്തമായ മുന്നറിയിപ്പാണിതെന്ന് നായിഫ് പൊലിസ് സ്‌റ്റേഷൻ ഡെപ്യൂട്ടി ഡയറക്ടർ ബ്രിഗേഡിയർ ഉമർ മുസ് ആഷർ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."