'ഞങ്ങള്‍ക്ക് മുന്നില്‍ ചുവന്ന രേഖകള്‍ ഒന്നുമില്ല' ഇതുവരെ സംയമനം പാലിച്ചത് യുദ്ധം ഒഴിവാക്കാന്‍, ഇനി അതില്ലെന്നും ഇസ്‌റാഈലിന് ഇറാന്റെ മുന്നറിയിപ്പ്
വാഷിങ്ടണ്‍: യുദ്ധത്തിന് പൂര്‍ണമായി ഒരുങ്ങിയെന്നും തങ്ങള്‍ക്ക് യുദ്ധം പേടിയില്ലെന്നും ഇരാന്‍. ബഗ്ദാദ് സന്ദര്‍സിക്കവെ ഇരാന്‍ വിദേശ കാര്യ മന്ത്രി അബ്ബാസ് അരഗച്ചിയുടേതാണ് പ്രതികരണം.
പലപ്പോഴായി ഇസ്‌റാഈല്‍ തങ്ങളെ ആക്രമിച്ചപ്പോഴും മേഖലയില്‍ യുദ്ധം ഒഴിവാക്കാനാണ് ഇറാന്‍ പരമാവധി സംയമനം പാലിച്ചതെന്നും തങ്ങളുടെ ജനതയെ സംരക്ഷിക്കാനും പ്രതിരോധിക്കാനും ഇനി മുന്നറിയിപ്പ് രേഖയൊന്നും ഇല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഇറാനെ എങ്ങനെ ആക്രമിക്കണമെന്ന് ഇസ്‌റാഈല്‍ തീരുമാനമെടുത്തിട്ടില്ലെന്നും സൈനിക കേന്ദ്രങ്ങളും ഊര്‍ജ കേന്ദ്രങ്ങളും ആക്രമിച്ചേക്കുമെന്നും യു.എസ് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് എന്‍.ബി.സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇറാനെ ആക്രമിക്കുമ്പോള്‍ കരുതല്‍ വേണമെന്നും പ്രത്യാക്രമണം ഇസ്‌റാഈലിനു താങ്ങാനാകില്ലെന്നും അമേരിക്ക നെതന്യാഹുവിനെ അറിയിച്ചിരുന്നു. ഇറാനില്‍ ജനങ്ങളെയോ ആണവ കേന്ദ്രങ്ങളെയോ ആക്രമിക്കരുതെന്നാണ് അമേരിക്കയുടെ നിബന്ധന.
ഇറാനെ ആക്രമിക്കാന്‍ നെതന്യാഹുവിന് പാര്‍ലമെന്റിലെ സുരക്ഷാ കാബിനറ്റിന്റെ അനുമതിയും ലഭിച്ചിരുന്നില്ല. തിരിച്ചടിച്ചാല്‍ പ്രത്യാഘാതം ഗുരുതരമാകുമെന്ന ഇറാന്റെ മുന്നറിയിപ്പും ഇറാന്‍ ഇതിനിടെ ആണവായുധം പരീക്ഷിച്ച വാര്‍ത്തയും പുറത്തുവന്നതും ഇസ്‌റാഈല്‍ ആക്രമണം നടത്തുന്നത് വൈകിപ്പിക്കുകയായിരുന്നു. ഒക്ടോബര്‍ 1ന് ഇറാന്‍ 180 മിസൈലുകളാണ് ഇസ്‌റാഈലിലേക്ക് അയച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."