HOME
DETAILS

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

  
October 13 2024 | 16:10 PM

Commissioner to Question More Individuals in Narcotics Case

കൊച്ചി: കുപ്രസിദ്ധ ഗുണ്ട ഓംപ്രകാശ് പ്രതിയായ ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യംചെയ്യാനുണ്ടെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ. പുതിയ വിവരങ്ങള്‍ ലഭിച്ചാല്‍ അതിനനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കും. അഭിനേതാക്കളായ ശ്രീ നാഥ് ഭാസി, പ്രയാഗ മാര്‍ട്ടിന്‍ എന്നിവര്‍ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ലഭിച്ചിട്ടില്ലെന്നും, എത്രയും വേഗം ശാസ്ത്രീയ പരിശോധന ഫലം  ലഭിക്കാനുള്ള നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കമീഷണര്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ലഹരിപ്പാര്‍ട്ടി കേസില്‍ ശ്രീനാഥ് ഭാസിയെയും പ്രയാഗയെയും അന്വേഷകസംഘം ചോദ്യംചെയ്തിരുന്നു. കേസില്‍ അറസ്റ്റിലായ ബിനു ജോസഫിനെ പരിചയമുണ്ടെന്ന ശ്രീനാഥ് ഭാസിയുടെ മൊഴിയുമായി ബന്ധപ്പെട്ട അന്വേഷണം പുരോഗമിക്കുകയാണ്.

അഭിനേതാക്കളുടെ ഫോണ്‍കാള്‍ വിശദാംശങ്ങളുടെ പരിശോധനഫലം ലഭിച്ചിട്ടില്ല. ഓംപ്രകാശ്, കൂട്ടാളി ഷിഫാസ്, താരങ്ങളെ ഹോട്ടലില്‍ എത്തിച്ച ബിനു ജോസഫ് എന്നിവരാണ് ഇതുവരെ കേസില്‍ അറസ്റ്റിലായത്.

The commissioner has announced plans to question more individuals in connection with the ongoing narcotics case, expanding the investigation's scope and aiming to uncover further details.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago
No Image

നാളെ മുതൽ അബു ഹമൂർ റിലീജിയസ് കോംപ്ലക്സിലേക്ക് മെട്രോ ലിങ്ക് ബസ് സർവീസ് ആരംഭിക്കും

qatar
  •  18 days ago