'പറയാത്ത വ്യാഖ്യാനങ്ങള്‍ നല്‍കരുത്,തനിക്കൊന്നും മറയ്ക്കാനില്ല': ഗവര്‍ണര്‍ക്ക് മറുപടിയുമായി മുഖ്യമന്ത്രി
തിരുവനന്തപുരം: ദ ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ടുള്ള പരാമര്‍ശത്തില്‍ വിശദീകരണം തേടിയ ഗവര്‍ണര്‍ക്ക് രൂക്ഷഭാഷയില്‍ മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍.തനിക്കൊന്നും മറയ്ക്കാനില്ലെന്നും സ്വര്‍ണക്കടത്ത് രാജ്യവിരുദ്ധമാണെന്നും എന്നാല്‍ താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മറുപടിയില്‍ മുഖ്യമന്ത്രി പറഞ്ഞു. സ്വര്‍ണം കടത്തുമായി ബന്ധപ്പെട്ട് രാജ്യവിരുദ്ധ ശക്തികള്‍ ഇത്തരം സാഹചര്യം മുതലാക്കുന്നതിനെക്കുറിച്ചാണ് താന്‍ പറഞ്ഞതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു.
സ്വര്‍ണകടത്ത് രാജ്യവിരുദ്ധ പ്രവര്‍ത്തനമാണ്. മുഖ്യമന്ത്രിക്ക് വിശ്വാസ്യതയില്ലെന്ന ഗവര്‍ണറുടെ പരാമര്‍ശത്തിലും മറുപടിയില്‍ പ്രതിഷേധം അറിയിച്ചു. രാജ്യ സുരക്ഷയെ ബാധിക്കുന്ന സ്വര്‍ണക്കടത്തലിനെതിരെ നടപടിയെടുക്കേണ്ടത് സംസ്ഥാനത്തിന്റെ ഉത്തരവാദിത്വമാണ്. വിവരങ്ങള്‍ ശേഖരിക്കാനുള്ളതിനാലാണ് മറുപടി നല്‍കാന്‍ കാലതാമസം ഉണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണറെ അധികാരപരിധിയും മറുപടിയില്‍ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബില്ലുകളില്‍ ഒപ്പിടാത്ത ഗവര്‍ണരുടെ രീതി പൊതു സമൂഹം അംഗീകരിക്കില്ലെന്നും മറുപടിയില്‍ പറഞ്ഞു. കേരള പൊലീസിന്റെ ഔദ്യോഗിക വെബ് സൈറ്റിലുള്ളത് അന്വേഷണ വിവരങ്ങള്‍. അത് പ്രകാരമാണ് സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട പ്രസ്താവന നടത്തിയത്. രാജ്യവിരുദ്ധ ശക്തികള്‍ സ്വര്‍ണ കടത്ത് പണം ഉപയോഗിക്കുന്നതായി പൊലിസിന്റെ ഔദ്യോഗിക സൈറ്റിലിലില്ല.
സാമ്പത്തിക സ്ഥിതിയെ തകിടം മറിക്കുന്നു,നികുതി വരുമാനം കുറയുന്നു എന്ന അര്‍ഥത്തിലാണ് ദേശവിരുദ്ധം എന്ന് പറഞ്ഞത്.ഇക്കാര്യം പൊലീസ് തന്നെ പ്രസ്താവനയില്‍ സൂചിപ്പിച്ചിട്ടുണ്ട് ഇക്കാര്യത്തില്‍ അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ശരിയല്ല. സ്വര്‍ണകടത്ത് താന്‍ പറയാത്ത വ്യാഖ്യാനങ്ങള്‍ ഗവര്‍ണര്‍ നല്‍കരുതെന്നും മുഖ്യമന്ത്രി മറുപടിയില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."