HOME
DETAILS
MAL
ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം
October 13 2024 | 07:10 AM
തൃശ്ശൂര്‍: കൊടുങ്ങല്ലൂരില്‍ ദേശീയ പാത നിര്‍മ്മാണത്തിന്റെ ഭാഗമായി കുഴിച്ച കുഴിയില്‍ വീണ് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. അഴീക്കോട് ചുങ്കം പാലത്തിന് സമീപം കുരിശിങ്കല്‍ ജോര്‍ജിന്റെ മകന്‍ നിഖിലാണ് മരിച്ചത്.
ചന്തപ്പുര-കോട്ടപ്പുറം ബൈപ്പാസില്‍ ഗൗരിശങ്കര്‍ ജംഗ്ഷന് തെക്കുവശത്ത് ശനിയാഴ്ച്ച രാത്രിയിലായിരുന്നു അപകടം നടന്നത്. നിര്‍മാണം നടക്കുന്നതറിയാതെ ദേശീയ പാതയിലൂടെ ബൈക്കുമായി പോയ നിഖില്‍ കുഴിയില്‍ വീഴുകയായിരുന്നു. റോഡ് നിര്‍മ്മാണ തൊഴിലാളികളാണ് അപകടം ആദ്യം അറിഞ്ഞത്. ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തനം നടത്തിയെങ്കിലും മരിച്ചു.
kodungallur-bike-rider-dies-highway-construction-accident
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."