പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം; മഹാരാഷ്ട്രയില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി കോണ്‍ഗ്രസ്
മുംബൈ: പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനത്തിന്റെ പേരില്‍ എം.എല്‍എക്കെതിരെ അച്ചടക്ക നടപടിയുമായി മഹാരാഷ്ട്ര കോണ്‍ഗ്രസ് . അമരാവതി എം.എല്‍.എ സുല്‍ഭ ഖോദ്കെയെക്കെതിരെയാണ് നടപടി. ആറുവര്‍ഷത്തേക്ക് ഖോദ്കെയെ പാര്‍ട്ടി സസ്പെന്‍ഡ് ചെയ്തു. സംസ്ഥാനത്ത് നിയമസഭ സഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് നടപടി.
ഈ വര്‍ഷാദ്യം നടന്ന നിയമസഭ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ അഘാഡി സഖ്യത്തിന്റെ സ്ഥാനാര്‍ഥിയായ ജയന്ത് പാട്ടീലിനെതിരെ ക്രോസ് വോട്ട് ചെയ്ത ഏഴ് എം.എല്‍.എമാരില്‍ ഖോദ്കെയുമുണ്ടായിരുന്നു. ജയന്ത് പാട്ടീല്‍ പരാജയപ്പെടാന്‍ കാരണമായത് ഏഴ് എം.എല്‍.എമാര്‍ ക്രോസ് വോട്ട് ചെയ്തതാണെന്ന് കണ്ടെത്തിയിരുന്നു.
പാര്‍ട്ടി വിരുദ്ധപ്രവര്‍ത്തനം നടത്തിയതിന് ഖോദ്കെക്കെതിരെ നിരവധി പരാതികള്‍ ലഭിച്ചതായി കോണ്‍ഗ്രസ് നേതാവ് നാന പട്ടോലെ പറഞ്ഞു. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ അടുത്ത അനുയായിയാണ് ഖോദ്കെയുടെ ഭര്‍ത്താവ്. അജിത് പവാര്‍ നയിക്കുന്ന എന്‍.സി.പിയില്‍ ചേരാണ് ഖോദ്കെയുടെ പദ്ധതിയെന്നും കോണ്‍ഗ്രസ് വൃത്തങ്ങള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."