പഞ്ചാബ് എഎപി നേതാവ് ഗുർപ്രീത് ഗോഗി വെടിയേറ്റ് മരിച്ചു
ന്യൂഡല്‍ഹി: പഞ്ചാബിലെ എഎപി നേതാവ് ഗുര്‍പ്രീത് ഗോഗി MLA വെടിയേറ്റ് മരിച്ചു. ഇന്നലെ അര്‍ധ രാത്രിയോടെ അദ്ദേഹത്തെ തലയ്ക്ക് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് കുടുംബം അറിയിച്ചത്. ലുധിയാന വെസ്റ്റ് മണ്ഡലം ജനപ്രതിനിധിയാ ഗോഗിയെ ഉടന്‍ DMC ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മരണം ആം ആദ്മി പാര്‍ട്ടി ജില്ലാ പ്രസിഡന്റ് ശരണ്‍പാല്‍ സിങ്ങും പോലീസ് കമ്മീഷണര്‍ കുല്‍ദീപ് സിങ് ചാഹലും സ്ഥിരീകരിച്ചു.
ഗുര്‍പ്രീത് ഗോഗി സ്വയം വെടിവച്ചതാണെന്നു പൊലിസ് കരുതുന്നത്. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വന്നാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ കഴിയൂ. സംഭവത്തില്‍ പഞ്ചാബ് പൊലീസ് അന്വേഷണം തുടങ്ങി.
2022ലാണ് ഗോഗി എ.എ.പിയില്‍ ചേരുന്നത്. കോണ്‍ഗ്രസില്‍ നിന്ന് രണ്ടുതവണ എം.എല്‍.എയായി വിജയിച്ച ഭരത് ഭൂഷണ്‍ അശുവിനെ അട്ടിമറിച്ചാണ് ഗോഗി ലുധിയാന വെസ്റ്റില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ടത്.
ഗോഗിയുടെ ഭാര്യ സുഖ്ചയിന്‍കൗര്‍ ഗോഗി മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചെങ്കിലും വിജയിച്ചില്ല.
കോണ്‍ഗ്രസില്‍നിന്നാണ് ഗോഗി എ.എ.പിയിലെത്തുന്നത്. 58 കാരനായ ഗോഗി മുമ്പ് രണ്ട് തവണയെങ്കിലും ലുധിയാന കോര്‍പ്പറേഷന്‍ കൗണ്‍സിലറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ജില്ലാ (നഗര) പ്രസിഡന്റ് ആയും പ്രവര്‍ത്തിച്ചു.
ഇന്നലെ വിധാന്‍ സഭാ സ്പീക്കര്‍ കുല്‍ത്താര്‍ സന്ദ്വാനോടൊപ്പം അദ്ദേഹം ലുധിയാന ബാര്‍ അസോസിയേഷന്‍ സംഘടിപ്പിച്ച ലോഹ്രി ചടങ്ങില്‍ പങ്കെടുത്തിരുന്നു.
Punjab AAP MLA Gurpreet Gogi shot dead
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."