HOME
DETAILS

നെതന്യാഹുവിന് തിരിച്ചടി; ഇറാനെതിരായ സൈനിക നടപടി: ഇസ്റാഈല്‍ സുരക്ഷാ കാബിനറ്റില്‍ വോട്ടിങ് നടന്നില്ല

  
Web Desk
October 12 2024 | 01:10 AM

Uncertainty Surrounds Israels Plans to Attack Iran

തെല്‍അവീവ്: ഇറാനെ ആക്രമിക്കാനുള്ള ഇസ്റാഈല്‍ നീക്കം വീണ്ടും അനിശ്ചിതത്വത്തില്‍. ഇതുസംബന്ധിച്ച് ഇസ്റാഈല്‍ പാര്‍ലമെന്റായ നെസറ്റില്‍ സുരക്ഷാ കാബിനറ്റില്‍ വ്യാഴാഴ്ച രാത്രി വോട്ടിനിടാന്‍ തീരുമാനിച്ചെങ്കിലും ഭിന്നതയെ തുടര്‍ന്ന് വോട്ടെടുപ്പ് നടന്നില്ല. ഇറാനെതിരേയുള്ള സൈനിക നടപടി ഇതോടെ പാര്‍ലമെന്റ് പാസാക്കിയില്ലെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു.

ഒക്ടോബര്‍ ഒന്നിന് ഇറാന്‍ ഇസ്റാഈലിനു നേരെ വ്യാപകമായി മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇതിന് കനത്ത തിരിച്ചടി ഉടനെയെന്ന് ഇസ്റാഈല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹുവും പ്രതിരോധ മന്ത്രിയും അറിയിച്ചെങ്കിലും തിരിച്ചടിയുണ്ടായില്ല. ഇസ്റാഈല്‍ തിരിച്ചടിച്ചാല്‍ ശക്തമായ മറുപടിയുണ്ടാകുമെന്ന് ഇറാനും അറിയിച്ചു.

ഇതിനിടെ ഇറാന്‍ ആണവ ബോംബ് പരീക്ഷിച്ചെന്ന വാര്‍ത്ത കൂടി പുറത്തുവന്നതോടെ, ഇസ്റാഈലിനോട് ആക്രമണ പദ്ധതിക്ക് അമേരിക്ക ചില നിബന്ധനകള്‍ നിര്‍ദേശിച്ചു. ഈ നിബന്ധനകള്‍ സ്വീകാര്യയോഗ്യമല്ലെന്ന് നെതന്യാഹു അറിയിച്ചെങ്കിലും ആക്രമണ നീക്കത്തിന് അദ്ദേഹം പാര്‍ലമെന്റിന്റെ പിന്തുണ തേടുകയായിരുന്നു. ഇതിനാണ് പാര്‍ലമെന്റില്‍ വോട്ടെടുപ്പ് നടത്താന്‍ തീരുമാനിച്ചത്.

ഇറാനെ ആക്രമിച്ചാല്‍ ഇറാന്‍ തിരിച്ചടിക്കുമെന്നും അപ്പോള്‍ അമേരിക്കയുടെ സഹായം വേണമെന്നും ഇതിനു മുന്‍കൂര്‍ പദ്ധതി തയാറാക്കണമെന്നും ഇസ്റാഈല്‍ സര്‍ക്കാര്‍ കണക്കുകൂട്ടിയിരുന്നു. ഇതിനായി പ്രതിരോധ മന്ത്രി യൊയേവ് ഗല്ലന്റ് യു.എസിലെത്തി പദ്ധതി രൂപീകരിക്കാനായിരന്നു തീരുമാനം. എന്നാല്‍ ബൈഡന്‍ ആക്രമണത്തിന് നിബന്ധന വച്ചതോടെ ഗല്ലന്റിന്റെ യാത്ര മാറ്റിവച്ചു.

ഇസ്റാഈല്‍ പാര്‍ലമെന്റ് കൂടി അംഗീകാരം നല്‍കാത്തതോടെ ഇറാനെ ആക്രമിക്കാനുള്ള നെതന്യാഹുവിന്റെ ശ്രമത്തിന് തിരിച്ചടി നേരിടുകയാണ്. അതിനിടെ, ഇസ്റാഈലിനെ മൂന്നാമതും നേരിട്ട് ആക്രമിക്കാന്‍ ഇറാന്‍ തയാറെടുക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ആണവ പരീക്ഷണത്തിന് ശേഷമാണ് ഇറാന്‍ വീണ്ടും ആക്രമണത്തിന് ഒരുങ്ങുന്നത്. ഇസ്റാഈലിന്റെ ആക്രമണത്തിന് അറബ് രാജ്യങ്ങള്‍ അവരുടെ വ്യോമപാത അനുവദിച്ചാല്‍ ശത്രുവായി കണക്കാക്കുമെന്ന് ഇറാന്‍ മേഖലയിലെ രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ഇതോടെ ഇസ്റാഈല്‍ യുദ്ധവിമാനങ്ങള്‍ക്ക് പറക്കല്‍ അനുമതി സഊദി ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ നല്‍കിയേക്കില്ല. സഊദി- ഇറാന്‍ വിദേശകാര്യ മന്ത്രിമാര്‍ കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇസ്റാഈലില്‍ യോം കിപ്പൂര്‍ അവധിയാണ് ഇന്നലെ മുതല്‍. ഇതിനു ശേഷം വീണ്ടും സുരക്ഷാ കാബിനറ്റ് ചേര്‍ന്നേക്കും.

Israel's intention to launch military action against Iran faces setbacks after the parliament's security cabinet failed to vote on the matter. Amid escalating tensions and Iran's missile threats, Prime Minister Netanyahu seeks parliamentary support for a potential strike.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

' റഗുലേറ്ററി കമ്മിഷന്റെ തലതിരിഞ്ഞ നടപടി': വൈദ്യുതി നിരക്ക് കൂട്ടിയതിനെതിരെ രൂക്ഷ വിമർശനവുമായി എ കെ ബാലൻ

Kerala
  •  4 days ago
No Image

കറന്റ് അഫയേഴ്സ്-07-12-2024

PSC/UPSC
  •  4 days ago
No Image

വീണ്ടും യു.പി: ഹൗസിങ് സൊസൈറ്റിയിലുള്ളവര്‍ മൊത്തം പ്രതിഷേധിച്ചു; ഹിന്ദു പോഷ് ഏരിയയിലെ വീട് ഉപേക്ഷിച്ച് ഡോക്ടര്‍മാരായ മുസ്ലിം ദമ്പതികള്‍ 

National
  •  4 days ago
No Image

കണക്ക് പിഴച്ച് ബ്ലാസ്റ്റേഴ്സ്; ഛേത്രി ഹാട്രക്കിൽ ബംഗളുരുവിന് മിന്നും ജയം

Football
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കെഎസ്ആ‍ർടിസി ഡ്രൈവ‍റുടെ കൈവിട്ട കളി; ഡ്രൈവർ ഫോൺ വിളിച്ചുകൊണ്ട് ഡ്രൈവ് ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  4 days ago
No Image

വഞ്ചിയൂരിലെ പൊതുഗതാഗതം തടസപ്പെടുത്തി നടത്തിയ സിപിഐഎം സമ്മേളനം; എം വി ഗോവിന്ദനെതിരെ കോടതിയലക്ഷ്യ ഹര്‍ജി

Kerala
  •  4 days ago
No Image

ബ്രിട്ടനിൽ വീശിയടിച്ച് ഡാറ; ചുഴലിക്കാറ്റിൽ ലക്ഷക്കണക്കിന് വീടുകൾ ഇരുട്ടിൽ, വെള്ളപ്പൊക്കം

International
  •  4 days ago
No Image

പൊന്നാനിയിൽ ഭാര്യയെയും 7 മാസം പ്രായമായ കുഞ്ഞിനെയും അടിച്ച് പരിക്കേൽപിച്ചു; പ്രതി പിടിയിൽ

Kerala
  •  4 days ago
No Image

കല (ആര്‍ട്ട്) കുവൈത്ത് 'നിറം 2024' ചിത്രരചനാ മത്സരം ചരിത്രം സൃഷ്ടിച്ചു

Kuwait
  •  4 days ago
No Image

ബിജെപിയുടെ ആരോപണങ്ങൾക്കെതിരെ ഡൽഹിയിലെ യുഎസ് എംബസി; 'ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നത് നിരാശാജനകം'

National
  •  4 days ago