ചേലക്കരയില്‍ കോണ്‍ഗ്രസ് നേതാവ് എന്‍.കെ സുധീര്‍ സ്ഥാനാര്‍ഥിയാവും, പാലക്കാട് മിന്‍ഹാജ്; പ്രഖ്യാപനവുമായി പി.വി അന്‍വര്‍
ചെറുതുരുത്തി: പാലക്കാട്: ചേലക്കരയില്‍ ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി എ.ഐ.സി.സി അംഗം എന്‍.കെ സുധീര്‍ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് പി.വി അന്‍വര്‍ എം.എല്‍.എ. പാലക്കാട് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള പിന്തുണയ്ക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജീവകാരുണ്യ പ്രവര്‍ത്തകന്‍ മിന്‍ഹാജ് മത്സരിക്കും. അതേസമയം, പി.വി അന്‍വര്‍ പാലക്കാട് മത്സരിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ ഉണ്ടായിരുന്നെങ്കിലും പിന്നീട് മിന്‍ഹാജിനെ മത്സരിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ സ്ഥാനാര്‍ഥികളെ ഔദ്യോഗികമായി പ്രഖ്യാപിക്കും.
ആലത്തൂര്‍ ലോക്‌സഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മുന്‍പ് മത്സരിച്ചയാളാണ് എന്‍.കെ സുധീര്‍. കെ.പി.സി.സി സെക്രട്ടറി, ദളിത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്.
ഇന്നലെ രാവിലെ 9 മണിക്ക് വരവൂര്‍ പഞ്ചായത്തിലെ തളിയില്‍ എത്തിയ പി.വി അന്‍വര്‍. സി.പി.ഐ നേതാവായ സി.യു അബൂബക്കറിനെ സന്ദര്‍ശിച്ചിരുന്നു. മണ്ഡലത്തിലെ വിവിധ രാഷ്ട്രീയ കക്ഷികളില്‍ നിന്നും അകന്നു നില്‍ക്കുന്ന നേതാക്കളെ നേരില്‍ കണ്ട അന്‍വര്‍ തന്ത്രം മെനയുന്നുവെന്നാണറിയുന്നത്. മുസ്ലിംലീഗില്‍ നിന്ന് പുറത്താക്കിയ കെ.എസ് ഹംസ ഉള്‍പ്പെടെ ചിലരുമായും ചര്‍ച്ച നടത്തി. പിണറായിക്കെതിരെയുള്ള ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തിയാണ് അന്‍വറിന്‍െ്റ നീക്കം. വരവൂരിലെത്തിയ അന്‍വര്‍ മാലിന്യവിഷയത്തില്‍ ശക്തമായ പിന്തുണ നല്‍കിയാണ് മടങ്ങിയത്. വരും ദിവസങ്ങളില്‍ ചേലക്കര മണ്ഡലത്തില്‍ ക്യാമ്പ് ചെയ്തു പ്രചരണം സജീവമാക്കാനാണ് അന്‍വറിന്റെ തീരുമാനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."