ഗസ്സയിൽ കനത്ത ആക്രമണം; 65 മരണം
ഗസ്സ: ഫലസ്തീനില്‍ ആക്രമണം കടുപ്പിച്ച് ഇസ്‌റാഈല്‍. രണ്ടുദിവസത്തിനിടെ നൂറിലേറെ പേരാണ് കൊല്ലപ്പെട്ടത്. 24 മണിക്കൂറിനുള്ളില്‍ മാത്രം 65 പേര്‍ കൊല്ലപ്പെട്ടു. 140 പേര്‍ക്ക് പരുക്കേറ്റു. രണ്ടാഴ്ചയ്ക്കുള്ളില്‍ ഇസ്‌റാഈല്‍ ഏറ്റവുമധികം മിസൈല്‍ വര്‍ഷിച്ചത് ജബലിയ അഭയാര്‍ഥി ക്യാംപുകള്‍ ലക്ഷ്യംവച്ചാണ്. ഇവിടെനിന്ന് 350 ഓളം മൃതദേഹങ്ങളാണ് 12 ദിവസത്തിനിടെ ആശുപത്രിയിലെത്തിയത്. ഇന്നലെയും ഇവിടെ പലതവണ മിസൈലുകള്‍ വര്‍ഷിച്ചു.
ഗസ്സ സിറ്റിയില്‍ നടത്തിയ ആക്രമണത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. അസ്സുവൈദ പ്രദേശത്ത് രണ്ടുപേരും കൊല്ലപ്പെട്ടു. ഇതോടെ ഒരുവര്‍ഷം പിന്നിട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 42,409 ആയി. 99,153 പേര്‍ക്ക് പരുക്കേറ്റു. ഗസ്സയില്‍ പോളിയോ ദൗത്യവും പുരോഗമിക്കുകയാണ്.
തങ്ങളുടെ വ്യോമാതിര്‍ത്തി ലംഘിക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് ജോർദാന്‍ അറിയിച്ചു. ജോര്‍ദാന്‍ വ്യോമമേഖലവഴി ഇസ്‌റാഈല്‍ ഇറാനെ ആക്രമിച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ ജോർദാന്‍ വിദേശകാര്യമന്ത്രി ഐമന്‍ സഫാദിയാണ് ഇക്കാര്യം അറിയിച്ചത്. നേരത്തെ ഇറാന്‍ വിദേശകാര്യമന്ത്രി അബ്ബാസ് അറഗാച്ചിയുമായി ഐമന്‍ സഫാദി കൂടിക്കാഴ്ച നടത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."