ADVERTISEMENT
HOME
DETAILS

വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി:  48 മണിക്കൂറിനിടെ ഭീഷണി നേരിട്ടത് 12 വിമാനങ്ങള്‍ക്ക്

ADVERTISEMENT
  
October 17 2024 | 05:10 AM

Bomb threat to planes 12 planes were threatened in 48 hours

ന്യൂഡല്‍ഹി: രണ്ട് വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി. ഡല്‍ഹി-ബംഗളൂരു ക്യൂ-പി 1335 ആകാശ് എയര്‍, മുംബൈ-ഡല്‍ഹി 6ഇ-651 ഇന്‍ഡിഗോ വിമാനങ്ങള്‍ക്കാണ് ഇന്നലെ ബോംബ് ഭീഷണിയുണ്ടായത്. സമൂഹമാധ്യമങ്ങളിലൂടെയാണ് ബോംബ് ഭീഷണിയുണ്ടായതെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. 

ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് ആകാശ് എയര്‍ വിമാനം ഡല്‍ഹി വിമാനത്താവളത്തില്‍ തിരിച്ചിറക്കി. വിമാനത്തിലെ 177 യാത്രക്കാരും സുരക്ഷിതരാണ്. മുംബൈ-ഡല്‍ഹി ഇന്‍ഡിഗോ വിമാനം അഹമ്മദാബാദിലേക്ക് തിരിച്ചുവിട്ടു. യാത്രക്കാര്‍ സുരക്ഷിതരാണെന്ന് ഇന്‍ഡിഗോ അധികൃതര്‍ അറിയിച്ചു. ഇതോടെ രാജ്യത്ത് 48 മണിക്കൂറിനിടെ 12 വിമാനങ്ങള്‍ക്ക് നേരെയാണ് ബോംബ് ഭീഷണിയുണ്ടായത്.

ചൊവ്വാഴ്ച ഡല്‍ഹി-ഷിക്കാഗോ എയര്‍ ഇന്ത്യ, ജയ്പൂര്‍-ബംഗളൂരു എയര്‍ ഇന്ത്യ എക്‌സ്പ്രസ്, ദമാം-ലഖ്‌നൗ ഇന്‍ഡിഗോ, ദര്‍ഭംഗ-മുബൈ സ്‌പൈസ് ജെറ്റ്, സിലിഗുഡി-ബംഗളൂരു ആകാശ് എയര്‍, അമൃത്സര്‍-ഡെറാഡൂണ്‍-ഡല്‍ഹി വിമാനം, മധുരൃസിംഗപൂര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസ്, അലയന്‍സ് എയര്‍ എന്നീ വിമാനങ്ങള്‍ക്ക് നേരെ ബോംബ് ഭീഷണിയുണ്ടായിരുന്നു.

 തിങ്കളാഴ്ച മുംബൈ-ന്യൂയോര്‍ക്ക് എയര്‍ ഇന്ത്യ, മസ്‌കറ്റ് ഇന്‍ഡിഗോ, ജിദ്ദ ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് നേരെയും ബോംബ് ഭീഷണിയുണ്ടായിരുന്നു. വ്യാജ സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താനായി ഊര്‍ജിതമായ അന്വേഷണം നടത്തുന്നതായി വ്യോയമാന മന്ത്രാലയം അറിയിച്ചു.

 

സ്‌കൈ മാര്‍ഷലുകളുടെ എണ്ണം കൂട്ടി

ന്യൂഡല്‍ഹി: വിമാനങ്ങള്‍ക്കു നേരെ ബോംബ് ഭീഷണി ആവര്‍ത്തിക്കുന്ന സാഹചര്യത്തില്‍ സുരക്ഷ വര്‍ധിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. വിമാനത്തിനുള്ളില്‍ ആയുധധാരികളായ സ്‌കൈ മാര്‍ഷലുകളും എണ്ണം കൂട്ടാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. പ്രത്യേക  പരിശീലനം ലഭിച്ച സുരക്ഷാ ഉദ്യോഗസ്ഥരാണ് സ്‌കൈ മാര്‍ഷലുകള്‍. 

രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ അന്താരാഷ്ട്ര-ആഭ്യന്തര വിമാനസർവിസുകളില്‍ സ്‌കൈ മാര്‍ഷലുകളെ നിയോഗിക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."



ADVERTISEMENT

ADVERTISEMENT
No Image

ഓസീസിനെ അട്ടിമറിച്ച് ദക്ഷിണാഫ്രിക്ക ഫൈനലിൽ; 15 വർഷത്തിന് ശേഷം ഓസീസില്ലാത്ത ടി20 ലോകകപ്പ് ഫൈനൽ

Cricket
  •  11 hours ago
No Image

സൽമാൻ ഖാനെ കൊലപ്പെടുത്താൻ പദ്ധതി, സുരക്ഷ വീണ്ടും വർധിപ്പിച്ചു

National
  •  11 hours ago
No Image

സഊദി ട്രാഫിക് പിഴകളിലെ ഇളവ് കാലാവധി നീട്ടി

Saudi-arabia
  •  11 hours ago
No Image

യുഎഇ തൊഴിലവസരങ്ങൾ: 2030-ഓടെ ഭക്ഷ്യമേഖലയിൽ 20,000 ഒഴിവുകൾ തുറക്കുമെന്ന് മന്ത്രി

uae
  •  12 hours ago
No Image

ഡിജിറ്റൽ നവീകരണ ലക്ഷ്യങ്ങൾക്ക് പിന്തുണ; ദുബൈയിൽ അന്താരാഷ്ട്ര എ.ഐ സമ്മേളനം 2025 ഏപ്രിൽ 15 മുതൽ

uae
  •  13 hours ago
No Image

'ഈ രാഷ്ട്രീയം എന്നെ വേദനിപ്പിക്കുന്നു'; നവീന്‍ ബാബുവിന്റെ മരണത്തില്‍ ഫെയ്‌സ്ബുക്ക് കുറിപ്പുമായി രമേശ് ചെന്നിത്തല

Kerala
  •  13 hours ago
No Image

കറന്റ് അഫയേഴ്സ്-17-10-2024

PSC/UPSC
  •  13 hours ago
No Image

ഗ്ലോബൽ വില്ലേജ് സീസൺ 29ന് വർണാഭ തുടക്കം

uae
  •  13 hours ago
No Image

കുട്ടികളുടെ മുന്നിലുള്ള ലൈംഗികബന്ധവും നഗ്‌നതാപ്രദര്‍ശനവും കുറ്റകരം; പോക്‌സോ ചുമത്താമെന്ന് ഹൈക്കോടതി

Kerala
  •  13 hours ago
No Image

പ്രവാസികൾക്ക് തിരിച്ചടി; നാല് ജോലികളിൽ സ്വദേശിവത്കരണം കടുപ്പിച്ച് സഊദി

Saudi-arabia
  •  13 hours ago