സമസ്ത നൂറാം വാർഷികം: വിപുലമായ ഒരുക്കങ്ങൾ
സിഐസി : ഹകീം ഫൈസിയെ വീണ്ടും സെക്രട്ടറിയാക്കിയ നടപടി ശരിയല്ല - സമസ്ത
കോഴിക്കോട്: സിഐസിയുമായുള്ള വിഷയത്തിൽ മധ്യസ്ഥന്മാർ മുഖേന ചർച്ച നടന്നുകൊണ്ടിരിക്കുന്നതിനിടയിൽ സിഐസി ജനറൽ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റിനിർത്തിയ ഹക്കീം ഫൈസിയെ വീണ്ടും ജന. സെക്രട്ടറിയാക്കിയ നടപടി ശരിയായില്ലെന്ന് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുശാവറ യോഗം അഭിപ്രായപ്പെട്ടു.
നൂറാം വാർഷികത്തിന് വിപുലമായ സ്വാഗതസംഘം വിളിച്ചു കൂട്ടാൻ തീരുമാനിച്ചു. സമ്മേളന പ്രചാരണ ഭാഗമായി എല്ലാ കീഴ്ഘടകങ്ങളുടെയും സംഗമങ്ങൾ സംഘടിപ്പിക്കും. ഖാസി, മുദരിസീൻ, ഖുത്വബാ, ഉലമാ - ഉമറാ, സാദാത്ത് , ആത്മീയ സംഗമങ്ങൾ നടത്തും. നോർത്ത് ഇന്ത്യ കേന്ദ്രീകരിച്ച് ദേശീയ ഹനഫി സമ്മേളനവും സംഘടിപ്പിക്കും.പ്രസിഡന്റ്
സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങൾ അധ്യക്ഷനായി. പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാർ സ്വാഗതം പറഞ്ഞു. എംടി അബ്ദുല്ല മുസ്ലിയാർ റിപ്പോർട്ട് അവതരിപ്പിച്ചു.
പിപി ഉമർ മുസ്ലിയാർ കൊയ്യോട്, യു എം അബ്ദുറഹ്മാൻ മുസ്‌ലിയാർ, എം കെ മൊയ്തീൻകുട്ടി മുസ്‌ലിയാർ, എം പി കുഞ്ഞുമുഹമ്മദ് മുസ്ലിയാർ, കെ ഉമർ ഫൈസി മുക്കം, കെ ടി ഹംസ മുസ്ലിയാർ, വി മൂസക്കോയ മുസ്ലിയാർ, പി കെ മൂസക്കുട്ടി ഹസ്രത്ത്, കെ ഹൈദർ ഫൈസി പനങ്ങാങ്ങര, എം മൊയ്തീൻകുട്ടി മുസ്ലിയാർ വാക്കോട്, എ വി അബ്ദുറഹിമാൻ മുസ്‌ലിയാർ, കെ കെ പി അബ്ദുല്ല മുസ്‌ലിയാർ, ഇ എസ് ഹസൻ ഫൈസി, ആദൃശേരി ഹംസക്കുട്ടി മുസ്‌ലിയാർ, ഐ ബി ഉസ്മാൻ ഫൈസി, എം എം അബ്ദുല്ല ഫൈസി, എം പി മുസ്തഫൽ ഫൈസി, അബ്ദുൽ ഖാദർ മുസ്ലിയാർ ബംബ്രാണ, പിഎം അബ്ദുസ്സലാം ബാഖവി വടക്കേക്കാട്, എം പി അബ്ദുൽ ഖാദർ മുസ്ലിയാർ പൈങ്കണ്ണിയൂർ, എം വി ഇസ്മായിൽ മുസ്ലിയാർ, സി കെ സെയ്താലിക്കുട്ടി ഫൈസി, അസ്ഗറലി ഫൈസി, സികെ അബ്ദുറഹ്മാൻ ഫൈസി അരിപ്ര, കെ എം ഉസ്മാൻ ഫൈസി തോടാർ, അബൂബക്കർ ദാരിമി ഒളവണ്ണ, പി വി അബ്ദുസ്സലാം ദാരിമി ആലംപാടി എന്നിവർ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."