ദുബൈ; ബസുകളുടെ തത്സമയ വിവരങ്ങൾ മൊബൈൽ ആപ്പിൽ
ദുബൈ: ദുബൈയിൽ സർവീസ് നടത്തുന്ന ബസുകളുടെ തത്സമയ വിവരങ്ങൾ യാത്രക്കാർക്ക് ലഭ്യമാക്കാൻ അമേരിക്കൻ കമ്പനിയായ സ്വിഫ്റ്റിലിയുമായി റോഡ്‌സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റി (ആർ.ടി.എ) ധാരണയിൽ ഒപ്പുവച്ചു. വിവിധ മൊബൈൽ ആപ്പുകൾ വഴിയാണ് വിവരങ്ങൾ യാത്രക്കാരിലേക്ക് എത്തിക്കുന്നത്.
ഇതോടെ, ബസ് പുറപ്പെടുന്ന സമയം, ഓരോ സ്റ്റോപ്പിലൂടെയും കടന്നു പോകുന്ന സമയം, വൈകാനുള്ള സാധ്യത എന്നീ കാര്യങ്ങൾ തത്സമയം ഉപയോക്താക്കൾക്ക് അറിയാനാകും. അമേരിക്കയിലെ പ്രമുഖ ട്രാൻ സിറ്റ് സേവന ദാതാക്കളായ സ്വിഫ്റ്റിലി വഴിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. ഇതിനായി ആർ. ടി.എയുടെ സുഹൈൽ ആപ്പ് ഉൾപ്പെടെയുള്ള യാത്രാ ആപ്പുകളുടെ സേവനം പ്രയോജനപ്പെടുത്തും. ഈ സംവിധാനം വരുന്നതോടെ ജനങ്ങൾക്ക് യാത്രാ സമയം ക്രമീകരിക്കാൻ സാധിക്കുമെന്ന് ആർ.ടി.എ പബ്ലിക് ട്രാൻസ്പോർട് ഏജൻസി സി.ഇ.ഒ അഹ്മദ് ബഹ്റൂസിയൻ പറഞ്ഞു.
ദുബൈ ആർ.ടി.എയുമായുള്ള സഹകരണം ഫലം കണ്ടു തുടങ്ങിയെന്നും കൃത്യതയുടെ കാര്യത്തിൽ 24 ശതമാനം പുരോഗതി ഉണ്ടായെന്നും സ്വിഫ്റ്റിലി സഹ സ്ഥാപകനും സി.ഇ.ഒയുമായ ജൊനാഥൻ സിംകിൻ അഭിപ്രായപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."