ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും.
തിരുവനന്തപുരം: മന്ത്രി സജി ചെറിയാൻ്റെ ഭരണഘടനാവിരുദ്ധ പ്രസംഗം ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. കൊല്ലം ക്രൈംബ്രാഞ്ച് എസ്‌പി സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതല.
മല്ലപ്പള്ളിയിൽ ഭരണഘടനയെ അവഹേളിച്ച് പ്രസംഗിച്ചെന്ന കേസിൽ സജി ചെറിയാനെതിരെ തുടരന്വേഷണം നടത്താൻ ഹൈക്കോടതി സംസ്ഥാന പൊലിസ് മേധാവിക്ക് നിർദേശം നൽകിയിരുന്നു. സജി ചെറിയാനെ വെള്ളപൂശിയുള്ള പൊലിസ് അന്വേഷണ റിപ്പോർട്ട് തള്ളിക്കൊണ്ടായിരുന്നു ഹൈക്കാേടതി നിർദേശം.
സത്യസന്ധനായ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെക്കൊണ്ട് ഡിജിപിയുടെ നേതൃത്വത്തിൽ കേസ് അന്വേഷിക്കണമെന്നായിരുന്നു ഹൈക്കോടതി സിംഗിൾ ബെഞ്ചിൻ്റെ ഉത്തരവ്. അതേസമയം, വിധി വന്ന് ഒരാഴ്ചക്ക് ശേഷവും അന്വേഷണത്തിന് ഉത്തരവായിരുന്നില്ല. കൂടാതെ അന്വേഷണസംഘം രൂപീകരിക്കാൻ തയ്യാറാണെന്നവിവരം കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് മേധാവി സർക്കാരിനെ അറിയിച്ചിരുന്നു.
Crime Branch to Probe Case Against Minister Saji Cheriyan
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."