HOME
DETAILS

കാപ്പാ പ്രതിക്കൊപ്പം മന്ത്രി സിപിഎമ്മിലേക്ക് സ്വീകരിച്ച യുവാവ് അറസ്റ്റില്‍

  
October 03 2024 | 12:10 PM

Youth Arrested for Joining CPM with Fake Qualifications

പത്തനംതിട്ട: കാപ്പാ പ്രതിക്കൊപ്പം രക്തഹാരം അണിയിച്ച് മന്ത്രി സ്വീകരിച്ച യുവാവ് ഡ്രൈ ഡേയില്‍ വിദേശമദ്യവുമായി അറസ്റ്റില്‍. പത്തനംതിട്ട മലയാലപ്പുഴ മയിലാടുപാറയില്‍ ഇന്നലെ നടന്ന സംഭവത്തില്‍ കുമ്പഴ സ്വദേശി സുധീഷാണ് ഏഴ് ലിറ്റര്‍ വിദേശമദ്യവുമായി കോന്നി എക്‌സൈസിന്റെ പിടിയിലായത്. സുധീഷിന് ഓട്ടോറിക്ഷയില്‍ മദ്യ വില്പനയായിരുന്നു എന്നാണ് കേസ്. കാപ്പ പ്രതി ഇഡ്ഡലി എന്ന ശരണ്‍ ചന്ദ്രന്‍ ഉള്‍പ്പെടെയുള്ളവരെ കഴിഞ്ഞ ജൂണിലാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. കാപ്പാ പ്രതിക്കൊപ്പം സിപിഎമ്മിലേക്ക് എത്തിയ മറ്റാരാളെ നേരത്തെ കഞ്ചാവുമായി പിടികൂടിയിരുന്നു.

കാപ്പാ കേസ് പ്രതിയായ ശരണ്‍ ചന്ദ്രനൊപ്പം യദു കൃഷ്ണനടക്കം 62 പേര്‍ സിപിഎമ്മില്‍ ചേര്‍ന്നത് ജൂലൈ മാസത്തിലാണ്. സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവാണ് ഇവരെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. നേരത്തെ ബിജെപി പ്രവര്‍ത്തകരായിരുന്നവരെയാണ് സിപിഎമ്മിലേക്ക് സ്വീകരിച്ചത്. ഇവരില്‍ ശരണ്‍ ചന്ദ്രനെതിരെ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ ആക്രമിച്ചതിനടക്കം കേസുണ്ട്. നിരന്തരം ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ട പ്രതിക്കെതിരെ കാപ്പാ കേസ് ചുമത്തിയിരുന്നെങ്കിലും പിന്നീട് ഇയാള്‍ വീണ്ടും കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടതോടെയാണ് അറസ്റ്റ് ചെയ്ത് റിമാന്റിലാക്കിയിരുന്നു. ഹൈക്കോടതിയില്‍ നിന്ന് ജാമ്യം നേടിയതിന് ശേഷമാണ് ശരണ്‍ ചന്ദ്രനടക്കമുള്ളവര്‍ സിപിഎമ്മില്‍ ചേര്‍ന്നത്.

 A young man was arrested for submitting fake educational qualifications to join the Communist Party of India (Marxist) or CPM ¹. If you're looking for more information on this topic or similar news from Kerala, please let me know, and I'll be happy to assist you further.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വർക്കലയിൽ പകൽക്കൊള്ള; വീട്ടമ്മയെ ആക്രമിച്ച് സ്വർണവും പണവും കവര്‍ന്നു.

Kerala
  •  12 days ago
No Image

യുഎഇ ദേശീയ ദിനം; പുതിയ ലൈറ്റിംഗ് സംവിധാനത്തിൽ അണിഞ്ഞൊരുങ്ങാൻ ബുർജ് ഖലീഫ

uae
  •  12 days ago
No Image

19 പൈസ ഇന്ധന സർചാർജ് ഡിസംബറിലും

Kerala
  •  12 days ago
No Image

രക്തസാക്ഷി ദിനം, യുഎഇ ദേശീയ ദിനം; ദുബൈയിലെ എല്ലാ റസിഡൻസി, പാസ്പോർട്ട് ഓഫീസുകളും അടച്ചിടും, GDRFA 

uae
  •  12 days ago
No Image

സത്യവാങ്‌മൂലം, സമ്മതപത്രം എന്നിവ 200 രൂപയുടെ മുദ്രപത്രത്തിൽ തയാറാക്കി സമർപ്പിക്കാൻ നിർബന്ധിക്കാനാവില്ല സർക്കുലർ പുറപ്പെടുവിച്ച് സർക്കാർ.

Kerala
  •  12 days ago
No Image

ഒറ്റപ്പാലം ത്രാങ്ങാലിയിൽ നടന്ന മോഷണത്തിൽ പുതിയ വഴിത്തിരിവ്; മോഷണം പോയെന്ന് കരുതിയിരുന്ന 63 പവൻ സ്വർണം വീട്ടിൽ തന്നെ കണ്ടെത്തി

Kerala
  •  12 days ago
No Image

ഭരണഘടനാവിരുദ്ധ പ്രസംഗം; മന്ത്രി സജി ചെറിയാനെതിരായ കേസ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം അന്വേഷിക്കും. 

Kerala
  •  12 days ago
No Image

45-ാമത് ജിസിസി ഉച്ചകോടിയുടെ ഒരുക്കങ്ങൾ പൂർത്തിയായി

Kuwait
  •  12 days ago
No Image

ഓട്ടോറിക്ഷ കുഴിയിൽ ചാടി ഡ്രൈവർ മരിച്ച സംഭവം; 16,10,000 രൂപ നഷ്ടപരിഹാരം നൽകാൻ വിധി

Kerala
  •  12 days ago
No Image

ഫിന്‍ജാല്‍ ചുഴലിക്കാറ്റ്; തമിഴ്നാട്ടിലെ ആറ് ജില്ലകളില്‍ നാളെ സ്‌കൂളുകൾക്ക് അവധി

National
  •  12 days ago