HOME
DETAILS

'ഇറാന്‍ യുദ്ധം ആഗ്രഹിക്കുന്നില്ല, എന്നാല്‍ പ്രകോപിപ്പിച്ചാല്‍ മിണ്ടാതിരിക്കില്ല' മസൂദ് പെസഷ്‌കിയാന്‍

  
Web Desk
October 03 2024 | 06:10 AM

Iran President Stresses Peace Warns of Retaliation if Provoked by Israel

ദോഹ: ഇറാന്‍ ഒരു യുദ്ധത്തിന് ആഗ്രഹിക്കുന്നില്ലെന്നും സമാധാനം നിലനിര്‍ത്താനാണ് തങ്ങളുടെ സ്രമമെന്നും വ്യക്തമാക്കി പ്രസിഡന്റ് മസൂദ് പെസഷ്‌കിയാന്‍. അതേസമയം തങ്ങളുടെ രാജ്യത്തിന് നേരെ തിരിഞ്ഞാല്‍ പ്രതികരിക്കാതിരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ദോഹയില്‍ ഖത്തര്‍ അമീറുമായി നടത്തിയ കൂടിക്കാഴ്ചക്കുശേഷമായിരുന്നു ഇറാന്‍ പ്രസിഡന്റിന്റെ പ്രതികരണം.

'സമാധാനം നിലനിര്‍ത്താനാണ് ഞങ്ങളുടെ ശ്രമം. എന്നാല്‍, പ്രതികരിക്കാന്‍ ഇസ്‌റാഈല്‍ ഞങ്ങളെ നിര്‍ബന്ധിതരാക്കുന്നു.  അദ്ദേഹം ചൂണ്ടിക്കാട്ടി. 

ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യയെ ഞങ്ങളുടെ മണ്ണില്‍ കൊലപ്പെടുത്തിയപ്പോള്‍ യൂറോപ്പും അമേരിക്കയും ഞങ്ങളോട് സമാധാനം പാലിക്കാനാവശ്യപ്പെട്ടു. സമാധാനത്തിനുവേണ്ടി ഞങ്ങള്‍ ആത്മസംയമനം പാലിച്ചു. എന്നാല്‍, ഇസ്‌റാഈല്‍ വീണ്ടും ഞങ്ങളെ പ്രകോപിപ്പിക്കുകയായിരുന്നു' പെസഷ്‌കിയാന്‍ പറഞ്ഞു.
 
ഗസ്സയിലും ലബനാനിലുമായി ഇസ്‌റാഈല്‍ തുടരുന്ന ആക്രമണങ്ങള്‍ മേഖലയെ ഒന്നാകെ സംഘര്‍ഷ ഭീതിയിലാക്കിയതായി ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനിയും ചൂണ്ടിക്കാട്ടി. യുദ്ധം അവസാനിപ്പിക്കാനും മേഖലയുടെ സമാധാനം ഉറപ്പാക്കാനും ഇസ്‌റാഈലിനുമേല്‍ അന്താരാഷ്ട്ര സമൂഹത്തിന്റെ സമ്മര്‍ദം ശക്തമാക്കണമെന്നും ലോകരാജ്യങ്ങള്‍ തങ്ങളുടെ ഉത്തരവാദിത്തം നിറവേറ്റണമെന്നും അമീര്‍ ശക്തമായ ഭാഷയില്‍ വ്യക്തമാക്കി. ഈ യുദ്ധം അവസാനിപ്പിക്കാനും വെടിനിര്‍ത്തല്‍ സാധ്യമാക്കാനുമുള്ള മധ്യസ്ഥ ശ്രമം അവസാന ഘട്ടം വരെ ഖത്തര്‍ തുടരും അമീര്‍ പറഞ്ഞു.

ഗസ്സയില്‍ ഇസ്‌റാഈല്‍ ആക്രമണം ആരംഭിച്ച ആദ്യഘട്ടം മുതല്‍ യുദ്ധം ലബനാനിലേക്ക് വ്യാപിക്കുമെന്ന് ഖത്തര്‍ മുന്നറിയിപ്പു നല്‍കിയിരുന്നു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലക്കാട്ടെ ബി.ജെ.പിയുടെ നാണംകെട്ട തോല്‍വി;  കെ.സുരേന്ദ്രനെതിരെ പാളയത്തില്‍ പട

Kerala
  •  17 days ago
No Image

ആലപ്പുഴയിൽ എംഡിഎംഎയുമായി മൂന്ന് യുവാക്കള്‍ അറസ്റ്റിൽ

Kerala
  •  18 days ago
No Image

കണ്ണൂരിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു; കാർ കത്തി നശിച്ചു

Kerala
  •  18 days ago
No Image

മഹാരാഷ്ട്ര ഫലം അപ്രതീക്ഷിതം; വിശദമായി വിശകലനം ചെയ്യുമെന്ന് രാഹുല്‍ ഗാന്ധി

National
  •  18 days ago
No Image

ദുബൈ റൺ നാളെ; വിപുലമായ സൗകര്യങ്ങളൊരുക്കി അധികൃതർ 

uae
  •  18 days ago
No Image

കറന്റ് അഫയേഴ്സ്-11-23-2024

PSC/UPSC
  •  18 days ago
No Image

2024ലെ ജെസിബി സാഹിത്യ പുരസ്കാരം ഉപമന്യു ചാറ്റർജിക്ക്

National
  •  18 days ago
No Image

സഞ്ചാരികളെ ആകർഷിച്ച് അൽ ഉലയിലെ എലിഫന്റ് റോക്ക്

Saudi-arabia
  •  18 days ago
No Image

കൊല്ലത്ത് ഡിഎംകെ ജില്ലാ സെക്രട്ടറിയെ ആക്രമിച്ച കേസിൽ നാലു പേർ പിടിയിൽ

Kerala
  •  18 days ago
No Image

അബൂദബിയില്‍ കേസില്‍പെട്ട് പിടിച്ചെടുക്കുന്ന വാഹനങ്ങള്‍ ഇനി പൊലിസ് യാര്‍ഡുകളില്‍ ഇടില്ല; ഉടമകള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്തു സൂക്ഷിക്കാം

uae
  •  18 days ago