മുണ്ടക്കൈ ദുരിതാശ്വാസം; സര്‍ക്കാര്‍ ജീവനക്കാരുടെ സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍
തിരുവനന്തപുരം: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരിതാശ്വാസനത്തിലേക്കുള്ള സാലറി ചലഞ്ച് നീട്ടി സര്‍ക്കാര്‍ ഉത്തരവിറക്കി. ചലഞ്ചില്‍ സമ്മതപത്രം നല്‍കാനുള്ള സമയപരിധിയാണ് നീട്ടിയത്. സെപ്റ്റംബറിലെ ശമ്പളത്തില്‍ നിന്ന് സംഭാവന നല്‍കാമെന്ന് ധനവകുപ്പ് ഉത്തരവിറക്കി.
പ്രതിപക്ഷ സംഘടനകളുടെ ശക്തമായ എതിര്‍പ്പ് തുടരുന്നതിനിടെയാണ് തീരുമാനം. ആഗസ്റ്റ് മാസത്തിലെ ശമ്പളത്തില്‍ നിന്ന് ചലഞ്ചില്‍ നല്‍കുന്ന തുക കുറയ്ക്കാനായിരുന്നു ആദ്യ ഉത്തരവ്. പല ജീവനക്കാര്‍ക്കും സമ്മതപത്രം നല്‍കാന്‍ സാധിക്കാത്തതിന്റെ പശ്ചാത്തലത്തിലാണ് സമയപരിധി നീട്ടിയതെന്ന് ഉത്തരവില്‍ വ്യക്തമാക്കി. ഇതേ ആവശ്യവുമായി നിരവധി അപേക്ഷകള്‍ ലഭിച്ച സാഹചര്യത്തില്‍ വിശദ പരിശോധനക്ക് ശേഷമാണ് നടപടിയെന്നും ഉത്തരവില്‍ പറയുന്നു.
ആഗസ്റ്റ് 16നാണ് റീബില്‍ഡ് വയനാട് എന്ന പേരില്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി സാലറി ചലഞ്ച് ആരംഭിച്ചത്. പദ്ധതിയിലേക്ക് ചുരുങ്ങിയത് അഞ്ച് ദിവസത്തെ ശമ്പളം സംഭാവനയായി നല്‍കണമെന്നാണ് നിര്‍ദേശം. ഇങ്ങനെ സമാഹരിക്കുന്ന തുക പ്രത്യേക അക്കൗണ്ടിലേക്ക് മാറ്റും. തുക നല്‍കുന്നവര്‍ പരമാവധി മൂന്ന് ഗഡുക്കളായി നല്‍കണം. അഞ്ചില്‍ കൂടുതല്‍ ദിവസം സംഭാവന നല്‍കുന്നവര്‍ ഒരു മാസം ചുരുങ്ങിയത് രണ്ട് ദിവസത്തെ ശമ്പളം നല്‍കണമെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
Mundakai Relief Government has extended the salary challenge of government employees
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."